- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിലെ സഫിൻ കനേഡിയൻ ഫിൻടെക്ക് കമ്പനിയെ ഏറ്റെടുത്തു
തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനിയായ സഫിൻ കാനഡ ആസ്ഥാനമായ മുൻനിര ഫിൻടെക്ക് കമ്പനി ഫിൻകാഡിനെ ഏറ്റെടുത്തു. ബാങ്കുകൾക്ക് ആവശ്യമായ സോഫ്റ്റ് വെയർ വികസിപ്പിക്കുന്ന സഫിൻ ഇതോടെ ആഗോള തലത്തിൽ ഫിൻടെക്ക് രംഗത്ത് മുൻനിര ബിടുബി കമ്പനികളിലൊന്നായി മാറി. ബാങ്കുകൾക്ക് വിവിധ ഫിനാൻഷ്യൽ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്ന കമ്പനിയാണ് ഫിൻകാഡ്. ഈ ഏറ്റെടുക്കലോടെ 13 രാജ്യാന്തര ഓഫീസുകളായി സഫിന്റെ ആഗോള സാന്നിധ്യവും ഉപഭോക്തൃ ശ്യംഖലയും വർധിച്ചു. 450ലേറെ ബാങ്കിങ് സ്ഥാപനങ്ങൾ സഫിൻ സേവനം ഉപയോഗിച്ചു വരുന്നു. കമ്പനിക്ക് 500ലേറെ ജീവനക്കാരുണ്ട്. ഫിൻകാഡിനെ ഏറ്റെടുത്തതോടെ ഫിൻടെക്ക് രംഗത്ത് മുൻനിരയിലെത്താനും ബാങ്കിങ് രംഗത്തെ എതാണ്ട് എല്ലാ മേഖലയിലും സാന്നിധ്യമറിയിക്കാനും സഫിന് കഴിഞ്ഞതായി ഗ്രൂപ്പ് സിഇഒ അൽ കരിം സോംജി പറഞ്ഞു.
കനേഡിയൻ കമ്പനിയായ സഫിൻ ഇന്ത്യയിൽ തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ഈയിടെ ഇന്ത്യയിലെ ഏറ്റവും മികച്ച 50 സ്ത്രീ സൗഹൃദ തൊഴിലിടങ്ങളുടെ പട്ടികയിൽ കമ്പനി ഇടം നേടിയിരുന്നു.