ഒട്ടാവ: 1990 കളിൽ തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങിനിന്ന മുൻനിര നടിയാണ് രംഭ. തെന്നന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന രംഭ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയായിരുന്നു. താരം ഇപ്പോൾ കാനഡയിൽ താമസിക്കുകന്നത്.

എങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെയും കുടുംബത്തിന്റേയും വിശേഷങ്ങൾ രംഭ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഒരാഴ്ച ജിമ്മിൽ നിന്ന് ഇടവേളയെടുത്ത വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം.

 
 
 
View this post on Instagram

A post shared by RambhaIndrakumar???? (@rambhaindran_)

ജിം എക്‌സസൈസുകൾ മടുപ്പിച്ചെന്നും ഹൃദയം പറയുന്നത് ജീവിക്കാൻ തുടങ്ങുകയാണ് എന്നുമാണ് രംഭ കുറിച്ചത്. ഈ ആഴ്ച ട്രെയ്‌നിങ് ഇല്ല. നിങ്ങളുടെ ഹൃദയം പറയുന്നത് അനസരിക്കാനാണ് ഞാൻ നിർദേശിക്കുന്നത്. ജിമ്മിലെ വ്യായാമവും, ഡയറ്റിങ്ങും ബ്യൂട്ടി ടിപ്‌സും യോഗയും ഹെൽത്തി ഫുഡുമെല്ലാം മടുത്തു.

ഈ പറഞ്ഞിതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ഞാൻ വിഷാദത്തിലും ഭയത്തിലും വിഷമത്തിലുമാകുന്നു. അതിനാൽ എന്റെ ഹൃദയം പറയുന്നതുമാത്രം കേട്ട്, പ്രകൃതിക്കും എന്റെ പ്രണയത്തിനും കുഞ്ഞുങ്ങൾക്കുമൊപ്പം ആസ്വദിച്ച് സന്തോഷിക്കാൻ തീരുമാനിച്ചു. - മകനൊപ്പം സ്‌നോമൊബീലിൽ ഇരിക്കുന്നതിന്റെ ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്.



2010ലാണ് രംഭ കാനഡയിൽ നിന്നുള്ള ശ്രീലങ്കൻ തമിഴ് ബിസിനസ് മാനായ ഇന്ദ്രകുമാറിനെ വിവാഹം ചെയ്യുന്നത്. അതിന് പിന്നാലെ അഭിനയം ഉപേക്ഷിച്ച താരം കാനഡയിലേക്ക് താമസം മാറുകയായിരുന്നു. ദമ്പതികൾക്ക് മൂന്നു മക്കളുണ്ട്.