കൊച്ചി: മികച്ച അഭിനയത്തിലൂടെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയ നടിയാണ് നിമിഷ സജയൻ നിമിഷ സജയൻ ചെയ്ത ചിത്രങ്ങളെല്ലാം ശ്രദ്ധേയമാണ്. നിമിഷ സജയൻ കഥാപാത്രങ്ങളിലെ തെരഞ്ഞെടുപ്പിൽ ശ്രദ്ധ പുലർത്തുന്ന നടിയുമാണ്. ഇതാദ്യമായി മറാത്തി സിനിമയിൽ അഭിനയിക്കുകയാണ് നിമിഷ സജയൻ.

'ഹവ്വാഹവ്വായ്' എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയൻ മറാത്തിയിൽ എത്തുന്നത്. മഹേഷ് തിലേകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിമിഷ സജയൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. ഏപ്രിൽ ഒന്നിന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.

 
 
 
View this post on Instagram

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

സാരിയുടുത്ത് സ്‌കൂട്ടറിൽ പോകുന്ന നിമിഷയെയാണ് പോസ്റ്ററിൽ കാണുന്നത്. നവ്യാ നായർ, ഗീതു മോഹൻദാസ്, വിനയ് ഫോർട്ട് ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് രംഗതത്തെത്തിയിരിക്കുന്നത്.

മഹേഷ് തിലേകറും വിജയ് ഷിൻഡയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മറാത്തി തര്ക് പ്രൊഡക്ഷൻസിന്റേയും 99 പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് നിർമ്മാണം. മഹേഷ് തിലേകറാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. 'ഹവ്വാഹവ്വായ്' എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പങ്കജ് പദ്ഘാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ആശാ ഭോസ്‌ലെ ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നു. 'മാലിക്' എന്ന ചിത്രമാണ് നിമിഷ സജയൻ അഭിനയിച്ച് ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയത്. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്തത്.