പനാജി: നാഗകന്യക സീരിയലിലൂടെ ആരാധകരുടെ മനം കവർന്ന മൗനി റോയ് ഇനി മലയാളത്തിന്റെ മരുമകൾ. കേരളത്തിൽ വേരുകളുള്ള, ദുബായിലെ ബിസിനെസ്സ്‌കാരൻ സൂരജ് നമ്പ്യാർ മൗനിക്ക് താലിചാർത്തി. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് നടി മൗനി റോയിയും വ്യവസായി സുരാജ് നമ്പ്യാരും വിവാഹിതരായത്.

ഗോവയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ബോളിവുഡിലെ സുഹൃത്തുക്കൾ വിവാഹത്തിൽ പങ്കെടുക്കാനെത്തി. മലയാളി ആചാരപ്രകാരമായിരുന്നു ആദ്യം വിവാഹം നടന്നത്. ഇന്നലെ ദമ്പതികൾ അവരുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ഹൽദി, മെഹന്ദി ചടങ്ങുകൾ ഉണ്ടായിരുന്നു

കഥക് നർത്തികയായിട്ടായിരുന്നു ആദ്യം മൗനി റോയി കലാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. 'റൺ' എന്ന സിനിമയിൽ മൗനി റോയി ആയിട്ടുതന്നെ അതിഥി വേഷത്തിൽ എത്തിയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. 'ഹീറോ ഹിറ്റ്‌ലെർ ഇൻ ലവ്' എന്ന പഞ്ചാബി ചിത്രത്തിലും മൗനി റോയ് അഭിനയിച്ചു. ചുരുങ്ങിയ കാലത്തിൽ ഹിറ്റുകളുടെ ഭാഗമായ മൗനി റോയിയും ദുബായിയിലെ ബാങ്കറായ മലയാളി സുരാജ് നമ്പ്യാരുമായി കുറച്ചുകാലമായി പ്രണയത്തിലായിരുന്നു.



കഴിഞ്ഞ ദിവസം തന്നെ മൗനി റോയിയുടെയും സുരാജ് നമ്പ്യാരുടെയും വിവാഹച്ചടങ്ങുകൾക്ക് തുടക്കമായിരുന്നു. മലയാളി, ബംഗാളി വിവാഹ ചടങ്ങുകളാണ് നടന്നത്. മന്ദിര ബേദി അടക്കമുള്ളവർ മൗനി റോയിക്കും സുരാജ് നമ്പ്യാരിനും ആശംസകൾ നേർത്ത് രംഗത്ത് എത്തി. ഇരുവരുടെയും വിവാഹ ഫോട്ടോയും മന്ദിര ബേദി പങ്കുവെച്ചിട്ടുണ്ട്.

അർജുൻ ബിജിലാനിയും വിവാഹ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. 'മിസ്റ്റർ ആൻഡ് മിസിസ് നമ്പ്യാർ' എന്നു പറഞ്ഞാണ് ഫോട്ടോ പങ്കുവെച്ചത്. ഒട്ടേറെ പേരാണ് വിവാഹ ആശംസകൾ നേർന്ന് രംഗത്ത് എത്തുന്നത്. ആരാധകർ ഇരുവരുടെയും വിവാഹ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ്.

മന്ദിരാ ബേദി, ഓംകാർ കപൂർ, ആഷ്‌ക ഗൊറാഡിയ, പ്രഗ്യാ കപൂർ, വനേസ വാലിയ, അർജുൻ ബിജ്ലാനി, നിധി കുർദ തുടങ്ങി നിരവധി താരങ്ങളും മറ്റ് ടിവി താരങ്ങളും സിനിമാ രംഗത്തെ പ്രമുഖരും വിവാഹ ചടങ്ങിലെ അതിഥി പട്ടികയിൽ ഉൾപ്പെടുന്നു.