- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാലേഗാവ് നഗരസഭ മേയറടക്കം 28 കൗൺസിലർമാർ എൻസിപിയിൽ; മഹാരാഷ്ട്രയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി
മുംബൈ: മഹാരാഷ്ട്രയിലെ മാലേഗാവ് നഗരസഭയിലെ മേയറടക്കം 28 കോൺഗ്രസ് കൗൺസിലർമാരും പാർട്ടി വിട്ട് എൻസിപിയിൽ ചേർന്നു. ഉപമുഖ്യമന്ത്രി അജിത് പവാർ , സംസ്ഥാന എൻസിപി അധ്യക്ഷൻ ജയന്ത് പാട്ടീൽ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് 28 പേർ പാർട്ടിയിൽ ചേർന്നതെന്ന് എൻസിപി വക്താവ് നവാബ് മാലിക് പറഞ്ഞു.
28 പാർട്ടി കൗൺസിലർമാരിൽ 27പേരും എൻസിപിയിൽ ചേർന്നെന്ന് കോൺഗ്രസും സ്ഥിരീകരിച്ചു. 84 അംഗ ഭരണസമിതിയിൽ 28 അംഗങ്ങളുള്ള കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി.
എൻസിപി-20, ശിവസേന-13, ബിജെപി-9, എഐഎംഐഎം-7, ജെഡിഎസ്-6, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. മലേഗാവിൽ അടുത്ത എംഎൽഎ എൻസിപിയുടേതാകുമെന്നും നഗരത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും ജയന്ത് പാട്ടീലും അജിത് പവാറും പറഞ്ഞു.
''മഹാരാഷ്ട്രയിൽ ഞങ്ങൾ സഖ്യമാണ്. എന്നിരുന്നാലും ഇത് രാഷ്ട്രീയമാണ്. ചില എൻസിപി അംഗങ്ങൾ കോൺഗ്രസിലും ചേരും. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നില്ല''- മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാന പടോളെ പറഞ്ഞു.
ന്യൂസ് ഡെസ്ക്