ബംഗളൂരു: കർണാടകയിലും മഹാരാഷ്ട്രയിലും പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. ഇന്ന് 38,083 പേർക്കാണ് കർണാടകയിൽ രോഗം കണ്ടെത്തിയത്.മഹാരാഷ്ട്രയിൽ ഇന്ന് 25,425 പേർക്കാണ് രോഗം.

കർണാടകയിൽ 67,236 പേർക്കാണ് രോഗ മുക്തി. 49 പേർ മരിച്ചു. നിലവിൽ 3,28,711 പേരാണ് ചികിത്സയിൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.44 ശതമാനം.

മഹാരാഷ്ട്രയിൽ 36,708 പേർക്കാണ് രോഗമുക്തി. 42 പേരാണ് സംസ്ഥാനത്ത് ഇന്ന് മരിച്ചത്. നിലവിൽ 2,87,397 പേരാണ് ചികിത്സയിൽ.