കോവിഡ് കാലത്ത് ഉയർന്നു വന്ന ഏറ്റവും വലിയ ആശയമാണ് വർക്ക് ഫ്രം ഹോം. ഇതോടെ പലരുടേയും ജോലി സ്ഥലം വീടായി മാറുകയും ചെയ്തു. എന്നാൽ ചിലരെല്ലാം ഈ വർക്ക് ഫ്രം ഹോം മൂലം പുലിവാല് പിടിക്കുന്നുമുണ്ട്.

വിവാഹവേഷത്തിലിരിക്കുന്ന വധു ജോലി സംബന്ധമായ കാര്യങ്ങൾ ചെയ്തുതീർക്കുന്നതാണ് വീഡിയോയിലുള്ളത്. ജോലിസ്ഥലത്തു നിന്ന് തുടർച്ചയായി ഫോൺകോളുകൾ വരുന്നതും വധു അവയ്ക്ക് മറുപടി നൽകുന്നതും വീഡിയോയിൽ കാണാം.

പെൺകുട്ടിയുടെ മേക്ക് അപ്പിനിടെയാണ് ഓഫിസിൽ നിന്നും തുടർച്ചയായുള്ള ഫോൺ കോളുകൾ വരുന്നത്. ഇതിനിടെ അസ്വസ്ഥയാവുന്ന വധു ആരെങ്കിലും ഇയാളോട് എന്റെ വിവാഹമാണ് ഇന്ന് എന്നൊന്നു പറഞ്ഞു മനസ്സിലാക്കൂ എന്ന് പറയുന്നതും കേൾക്കാം. ഒടുവിൽ വധു തന്നെ ഫോണിലുള്ളയാളോട് സാർ, ഇന്നെന്റെ വിവാഹമാണ് എന്നു പറയുന്നതും കേൾക്കാം. വധുവിന്റെ മേക്അപ് ആർട്ടിസ്റ്റായ സോന കൗർ ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

 
 
 
View this post on Instagram

A post shared by Glammed by Sona Kaur (@officialsonakaur)

അഞ്ച് മില്യണിൽപരം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. സ്വന്തം വിവാഹദിനത്തിൽ വധുവിന് അവധി എടുക്കാമായിരുന്നില്ലേ എന്ന് സംശയം പ്രകടിപ്പിക്കുന്നവരും ഉണ്ട്.