ങ്ങൾ മാതാപിതാക്കളായ വിവരം കഴിഞ്ഞ ദിവസമാണ് പ്രിയങ്കാ ചോപ്രയും നിക് ജോനാസും ആരാധകരുമായി പങ്കുവെച്ചത്. താരങ്ങൾക്ക് കുഞ്ഞു മകൾ പിറന്നെന്ന വാർത്ത ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. പ്രിയങ്കയും നിക്കും മകളുമായി ലോസാഞ്ചലസിലെ വീട്ടിലായിരിക്കും താമസിക്കുക എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. ലോസാഞ്ചലസിലെ എൻസിനോയിലുള്ള വീട് കുഞ്ഞിനൊപ്പം താമസിക്കാനാവുന്ന സൗകര്യങ്ങളോടെ നവീകരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന വിവരം.

മാസങ്ങൾ നീണ്ട നവീകരണ പ്രവർത്തനങ്ങളാണ് ലോസാഞ്ചലസിലെ ഈ പടുകൂറ്റൻ വീട്ടിൽ ഇരുവരും നടത്തിയത്. ഒരു കുടുംബം എന്ന നിലയിൽ താമസിക്കാൻ വേണ്ട ക്രമീകരണങ്ങളാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. 20,000 ചതുരശ്രഅടിയിലാണ് വമ്പൻ വീട് സ്ഥിതി ചെയ്യുന്നത്. മുകൾനിലയിൽ മാത്രം ഏഴ് കിടപ്പുമുറികളുണ്ട് . വീടിന്റെ പലഭാഗങ്ങളിലായി 11 ബാത്ത്‌റൂമുകളും നിർമ്മിച്ചിരിക്കുന്നു.

ധാരാളം ഔട്ട്‌ഡോർ ഏരിയയും പച്ചപ്പും നിറഞ്ഞ സ്ഥലമാണ് ഇരുവരും ആഗ്രഹിച്ചിരുന്നത്. വീടിന് പുറത്ത് വിശാലമായ പൂൾ ഒരുക്കിയിട്ടുണ്ട്. പല തട്ടുകളായി നിർമ്മിച്ചിരിക്കുന്ന പൂന്തോട്ടവും കുഞ്ഞുങ്ങൾക്ക് ഏറെ ഇഷ്ടപ്പെടുന്ന തരത്തിലുള്ളതാണ്. തടികൊണ്ട് പാനലിങ് നൽകിയിരിക്കുന്ന സീലിങ്ങോടു കൂടിയ പ്രധാന സ്വീകരണമുറിയും അതിലെ പ്രകാശ സംവിധാനങ്ങളും ഹൃദ്യമാണ്. മാർബിളിൽ നിർമ്മിച്ച വിശാലമായ ഫയർ പ്ലേസാണ് ലിവിങ് റൂമിലെ പ്രധാന ശ്രദ്ധാകേന്ദ്രം.

ഇതിനുപുറമെ ജിംനേഷ്യം, വെറ്റ് ബാർ, ഇൻഡോർ ബാസ്‌ക്കറ്റ് ബോൾ കോർട്ട് എന്നിവയും കുഞ്ഞുമൊത്തുള്ള വിശ്രമവേളകൾ ആസ്വാദ്യകരമാക്കാനാവുന്ന തരത്തിൽ വിശാലമായ സ്‌ക്രീനിങ്ങ് റൂമും ഒരുക്കിയിരിക്കുന്നു. കുഞ്ഞിന്റെ ജനനത്തോടെ മുഴുവൻ സമയവും മകൾക്കായി നീക്കിവയ്ക്കാൻ ആഗ്രഹിക്കുന്ന പ്രിയങ്ക ചില സിനിമകളിൽ നിന്നും പിന്മാറിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.