- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം; പൊലീസ് എത്തിയപ്പോൾ കണ്ടത് യുവതീയുവാക്കളുടെ രഹസ്യസംഗമം; പരസ്പര സമ്മതത്തോടെ ഉള്ള ബന്ധങ്ങൾക്ക് തങ്ങൾ തടസ്സമല്ലെന്ന് തൃക്കരിപ്പൂർ പൊലീസും
തൃക്കരിപ്പൂർ: ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരമറിഞ്ഞെത്തിയ പൊലീസ് കണ്ടത് യുവതീ യുവാക്കളുടെ രഹസ്യ സംഗമം. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ ക്വാർട്ടേഴ്‌സിൽ കഞ്ചാവ് റെയ്ഡിനെത്തിയ ചന്തേര പൊലീസാണ് ക്വാർട്ടേഴ്‌സിൽ രഹസ്യ സംഗമം കണ്ടെത്തിയത്.
വടക്കേ കൊവ്വലിലെ ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടർന്നാണ് ചന്തേര എസ്‌ഐ, എം വി ശ്രീദാസും സംഘവും സ്ഥലത്തെത്തിയത്. ക്വാർട്ടേഴ്‌സ് പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ രണ്ട് യുവതികളെയും, യുവാക്കളെയും കണ്ടെത്തിയത്.
കാസർകോട് സ്വദേശിനിയും ഇൻഷുറൻസ് ഏജെന്റുമായ യുവതിയും ഒരു അദ്ധ്യാപികയും ചെറുവത്തൂർ, കാലിക്കടവ് മുതലായ പ്രദേശങ്ങളിലെ രണ്ട് അദ്ധ്യാപകരുമാണ് പൊലീസിന്റെ മുന്നിൽ അകപ്പെട്ടത്. അദ്ധ്യാപകരുടെ ക്ഷണപ്രകാരമാണ് ഭർതൃമതികളായ യുവതികൾ ക്വാർട്ടേഴ്‌സിൽ എത്തിയത് .
പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾക്ക് സുപ്രീംകോടതി അനുമതി നൽകിയിട്ടുള്ളതിനാൽ പൊലീസ് നടപടിയൊന്നുമെടുക്കാതെ തിരികെപ്പോകുകയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്