കൊച്ചി: ജെനെസിസ് ഫൗണ്ടേഷൻ ഡബ്ല്യുപിപി ഇന്ത്യ ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്ത്യയിലെ ജന്മനാ ഹൃദ്രോഗ ബാധിതരായ 600 പാവപ്പെട്ട കുട്ടികളുടെ ശസ്ത്രക്രിയയ്ക്കു സഹായം നൽകി. കൊച്ചു ഹൃദയങ്ങളുടെ രക്ഷക്കായി ഫൗണ്ടേഷൻ 2015 മുതൽ ഡബ്ല്യുപിപിയുമായി സഹകരിച്ചു വരുന്നു.

ജന്മനാലുള്ള ഹൃദയ വൈകല്യങ്ങൾ സാധാരണ ഹൃദയ പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഓരോ വർഷവും ഇന്ത്യയിൽ രണ്ടു ലക്ഷത്തോളം കുഞ്ഞുങ്ങളാണ് ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്നത്. 70,000ത്തിലധികം കുട്ടികളുടെ വൈകല്യങ്ങൾ ഗുരുതരമാണ്. ജീവൻ രക്ഷക്കായി ആദ്യ വർഷം തന്നെ ചികിൽസ വേണ്ടി വരുന്നു. ഈ ക്ഷേമ സഹകരണത്തിലൂടെ കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ 600 കുട്ടികളെയാണ് സഹായിച്ചത്. ഓരോ വർഷവും 100നടുത്ത് കുട്ടികൾക്കായി മെഡിക്കൽ ഇടപെടൽ നടത്തുന്നു.

'ഇന്ത്യയിലെ ദുർബലരും ഗുരുതരാവസ്ഥയിലുള്ളവർ പകർച്ചവ്യാധിയുടെ ഭാരം കാരണം അവരുടെ ആരോഗ്യപരിരക്ഷയിലേക്കുള്ള പ്രവേശനം കൂടുതൽ ദുരിതത്തിലായി. ഡബ്ല്യുപിപിയുമായി സഹകരിച്ചു 600 വിലപ്പെട്ട ജീവനുകൾ പുനരധിവസിപ്പിക്കാൻ കഴിയുക എന്നത് ഞങ്ങളുടെ ഫലവത്തായ പങ്കാളിത്തത്തിന്റെ തെളിവാണ്, ഭാവിയിൽ ഇനിയും നിരവധി കൊച്ചു ഹൃദയങ്ങളെ രക്ഷിക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രതീക്ഷിക്കുന്നു, ''ജെനസിസ് ഫൗണ്ടേഷന്റെ സ്ഥാപക ട്രസ്റ്റി പ്രേമ സാഗർ പറഞ്ഞു.