കോഴിക്കോട്: സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. 'കുട്ടികളുടെ ദന്ത പരിപാലനം ആരോഗ്യ വസ്തുതകളും മിഥ്യയും എന്ന വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെറൈസിങ് ക്വീൻസ് സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. ശ്രീമതി.മീനു പ്രസന്നൻ ശിശുരോഗ വിദഗ്ധ ഡെന്റിസ്റ്റ്, ജനറൽ ഹോസ്പിറ്റൽ, തൃശ്ശൂർ ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്രായഭേദമന്യേ തൽപരരായവർക്ക് പങ്കെടുക്കാം.

കുഞ്ഞുങ്ങളുടെ പല്ലിന്റെയുംവായയുടെയും ആരോഗ്യത്തെപ്പറ്റി സമൂഹത്തിൽ പല മിഥ്യ ധാരണകളും നമ്മുടെ സമൂഹത്തിലുണ്ട് അതുകൊണ്ട് തന്നെ യഥാർത്ഥ വസ്തുതകളെ പറ്റി ഒരു സെമിനാർ രക്ഷിതാക്കൾക്ക് ഈ സെമിനാർ സഹായിക്കുമെന്നാണ് സംഘടകർ പ്രതീക്ഷിക്കുന്നത്. ജനുവരി 2ന് വൈകുന്നേരം 3മണി മുതൽ 4.30 മണി വരെയാണ് സെമിനാർ. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +917510996776 (സംഘാടക ). വെബ്‌സൈറ്റ് www.ncdconline.org.