- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പെഷ്യൽ പ്രോസിക്യൂട്ടർ ഉടൻ; മധുവിന്റെ കുടുംബത്തെ സന്ദർശിച്ച് പൊലീസ്
പാലക്കാട്: ആൾക്കൂട്ടത്തിന്റെ മർദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ പൊലീസ് സന്ദർശിച്ചു. പുതിയ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് അഗളി ഡിവൈഎസ്‌പി ഓഫീസിൽ നിന്നുമാണ് ഉദ്യോഗസ്ഥർ മധുവിന്റെ വീട്ടിലെത്തിയത്.
ആദിവാസി സംഘടനകളുമായി ചർച്ചനടത്തിയതിനു ശേഷം തീരുമാനം അറിയിക്കാമെന്ന് മധുവിന്റെ കുടുംബം പറഞ്ഞു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദേശ പ്രകാരമാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി നടപടികൾ ആരംഭിച്ചിട്ടുള്ളത്.
Next Story