ശ്രീകണ്ഠാപുരം: രാത്രികാല യാത്രയ്ക്കിടെ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ചു യുവാവ് മരണമടഞ്ഞു. ശ്രീകണ്ഠാപുരം കാഞ്ഞിലേരിയിലെ കുഴിക്കുന്നിൽ മാത്യു- റോസ്ലി ദമ്പതികളുടെ മകൻ നിഥിനാ(22)ണ് മരിച്ചത്. ബൈക്കിൽ സഹയാത്രികനായിരുന്ന സുഹൃത്ത് സോബിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്‌ച്ച രാത്രി മൈക്കിഗിരിയിലാണ് അപകടം. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ നിഥിൻ മരണമടയുകയായിരുന്നു. ഏകസഹോദരൻ മിഥുൻ. ശ്രീകണ്ഠാപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.