- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാഠം ഒന്ന്: ഒരു വിലാപ'ത്തിലെ ഷാഹിനയുടെ ഓർമ്മകൾ പങ്കുവെച്ച് മീരാ ജാസ്മിൻ; കൂടെയുള്ള പെൺകുട്ടി താനാണെന്ന് വെളിപ്പെടുത്തി കീർത്തന
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തിലാണ് മീരയിപ്പോൾ വേഷമിടുന്നത്. ഇതിന് പിന്നാലെ സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിലും മീര സജീവമായിരിക്കുകയാണ്. തന്റെ സിനിമാ ജീവതത്തിലെ തന്നെ നാഴികക്കല്ലായ 'പാഠം ഒന്ന്: ഒരു വിലാപം' എന്ന സിനിമയുടെ ഷൂട്ടിങ് വേളയിലെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ ഇപ്പോൾ പങ്കു വച്ചിരിക്കുകയാണ് മീര.
'പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ ഷാഹിനെയ സ്‌നേഹപൂർവ്വം ഓർക്കുന്നു. ഹൃദയത്തോട് ചേർന്നിരിക്കുന്ന കഥാപാത്രമാണ് ഷാഹിന. ഷാഹിനയുടെ ജീവിതത്തിലൂടെ യാത്ര ചെയ്യാൻ കഴിഞ്ഞതും മികച്ച ടീമിനൊപ്പം പ്രവൃത്തിക്കാൻ കഴിഞ്ഞതും ഒരു അനുഭവമായിരുന്നു. വർഷങ്ങളായി എന്റെ അസ്തിത്വത്തെ രൂപപ്പെടുത്തിയ ഓരോ അനുഭവത്തിലേക്കും ഓരോ കണ്ടുമുട്ടലിലേക്കും ഒരു തിരിഞ്ഞു നോട്ടം'. മീര കുറിച്ചു.
ചിത്രത്തിൽ മീരയ്‌ക്കൊപ്പം വേഷമിട്ട ബാലതാരം കീർത്തന അനിലും ഈ ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. 'ഈ ചിത്രം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, ഞാനാണ് നിങ്ങൾക്ക് ഒപ്പമുള്ളത്' എന്നാണ് കീർത്തന കമന്റ് ചെയ്തത്. നിന്നിൽ നിന്ന് തന്നെ ഇത് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ഇതിന് മീരയും മറുപടിയും നൽകിയിട്ടുണ്ട്. ചിത്രത്തിലെ പ്രകടനത്തിന് മീര ജാസ്മിന് മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം ലഭിച്ചിരുന്നു.