- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാദ പരാമർശത്തിൽ കേസെടുത്തു; പിന്നാലെ ഖേദം പ്രകടിപ്പിച്ച് ശ്വേത തിവാരി; വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയെന്ന് വിശദീകരണം
മുംബൈ: പുതിയ വെബ് സീരീസിന്റെ പ്രചരണ ചടങ്ങിൽ നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നടി ശ്വേത തിവാരി. അടിവസ്ത്രവുമായി ബന്ധപ്പെട്ട പരാമർശമാണ് ശ്വേതയെ വിവാദത്തിലാക്കിയത്.
എന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തു. വളരെ നിരുപദ്രവകരമായ പരാമർശമായിരുന്നു. സൗരഭ് രാജിന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചതായിരുന്നു. എന്നാൽ എന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു. മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ ആർക്കെങ്കിലും ഞാൻ കാരണം വേദനയുണ്ടായിട്ടുണ്ടെങ്കിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു- ശ്വേത വ്യക്തമാക്കുന്നു.
പുതിയ വെബ് സീരീസ് റിലീസിനോടനുബന്ധിച്ച് ഭോപ്പാലിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. മേരേ ബ്രാ കി സൈസ് കി ഭഗവാൻ ലേ രഹേ ഹെ(എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ്) എന്ന് പറഞ്ഞതാണ് വിവാദമായത്. ശ്വേത സംസാരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷവിമർശനവുമായി ഒട്ടേറെയാളുകൾ രംഗത്തെത്തി.
മഹാഭാരതം സീരിയലിൽ കൃഷ്ണനായി അഭിനയിച്ച സൗരഭ് ജെയിൻ സീരീസിൽ ബ്രാ ഫിറ്ററുടെ വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ഇക്കാര്യം തമാശയായി പറഞ്ഞതായിരുന്നു ശ്വേത. നടിക്കെതിരേ അന്വേഷണം നടത്തണമെന്നും അറസ്റ്റ് ചെയ്യണമെന്നും ഒട്ടേറയാളുകൾ ആവശ്യപ്പെട്ടു. സംഭവത്തിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രി നരോത്തം മിശ്ര പൊലീസിനോട് ആവശ്യപ്പെട്ടതോടെ കേസെടുത്തിരുന്നു.
ഫാഷൻ വ്യവസായം പശ്ചാത്തലമാക്കിയാണ് വെബ് സീരീസ് ഒരുങ്ങുന്നത്. രോഹിത് റോയ്, ദിഗംഗാന സൂര്യവൻഷി, സൗരഭ് രാജ് ജെയിൻ എന്നിവരാണ് സീരിയലിലെ മറ്റു കഥാപാത്രങ്ങൾ.




