- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇതുവരെ പുരുഷന്മാരെ നേരിട്ടിട്ടില്ല'; സീരീസിലെ സെക്സിസ്റ്റ് പരാമർശത്തിൽ നെറ്റ്ഫ്ളിക്സിനെ കോടതി കയറ്റി മുൻ ചെസ് ഗ്രാന്റ് മാസ്റ്റർ; 50 ലക്ഷം ഡോളറിന്റെ മാനനഷ്ടക്കേസ്; ഒഴിഞ്ഞു മാറാനാകില്ലെന്ന് കോടതി
ലോസ് ഏഞ്ചലസ്: സെക്സിസ്റ്റ് പരാമർശത്തിന്റെ പേരിൽ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സിനെതിരെ 50 ലക്ഷം ഡോളറിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മുൻ ചെസ് ഗ്രാന്റ് മാസ്റ്റർ നോന ഗാപ്രിൻഡാഷ്വിലി.
ആദ്യ വനിതാ ചെസ് ഗ്രാന്റ് മാസ്റ്ററായ നോന ഗാപ്രിൻഡാഷ്വിലിയാണ് പരാതി നൽകിയിരിക്കുന്നത്. നെറ്റ്ഫ്ളിക്സിന്റെ ദ ക്വീൻസ് ഗാമ്പിറ്റ് എന്ന സീരീസിലെ സെക്സിസ്റ്റ് പരാമർശത്തിന്റെ പേരിലാണ് പരാതി നൽകിയിരിക്കുന്നത്.
ക്വീൻസ് ഗാമ്പിറ്റിലെ ഒരു എപ്പിസോഡിൽ തന്നെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമുണ്ടെന്നാണ് ഗാപ്രിൻഡാഷ്വിലി പരാതിയിൽ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ലോസ്യൂട്ട് ഫയൽ ചെയ്തത്. ഇന്റർനാഷണൽ ചെസ് ഫെഡറേഷൻ നൽകുന്ന ഗ്രാന്റ് മാസ്റ്റർ പട്ടം സ്വന്തമാക്കിയ ആദ്യത്തെ വനിതയാണ് ജോർജിയ സ്വദേശിയായ നോന ഗാപ്രിൻഡാഷ്വിലി.
താൻ ചെസിൽ ഇതുവരെ പുരുഷന്മാരെ നേരിട്ടില്ല എന്ന് സീരീസിലെ കേന്ദ്ര കഥാപാത്രമായ ബേത് ഹാമൊനി പറയുന്ന ഡയലോഗാണ് ഗാപ്രിൻഡാഷ്വിലിയെ ചൊടിപ്പിച്ചിരിക്കുന്നത്. 'ഇതുവരെ പുരുഷന്മാരെ നേരിട്ടിട്ടില്ല /Never faced Men' എന്ന ഒരു എപ്പിസോഡിലെ ഡയലോഗ് തന്നെ അപമാനിക്കുന്ന തരത്തിലാണെന്നാണ് ഗാപ്രിൻഡാഷ്വിലി ആരോപിക്കുന്നത്.
താൻ നിരവധി പുരുഷന്മാരുമായി ചെസ് മത്സരങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഗാപ്രിൻഡാഷ്വിലി പറയുന്നു. സീരീസ് ഒരു സാങ്കൽപിക കഥയാണെന്നും കേസ് തള്ളണമെന്നും നെറ്റ്ഫ്ളിക്സിന് വേണ്ടി ഹാജരായ അഭിഭാഷകർ ലോസ് ഏഞ്ചലസ് കോടതിയിൽ വാദിച്ചിരുന്നെങ്കിലും വാദം കോടതി തള്ളുകയായിരുന്നു.
സാങ്കൽപിക കഥയാണ് എന്നുള്ളതുകൊണ്ട് ഗാപ്രിൻഡാഷ്വിലിയെ അപമാനിച്ചതിന്മേലുള്ള മാനനഷ്ടക്കേസിൽ നിന്നും നെറ്റ്ഫ്ളിക്സിന് ഒഴിഞ്ഞുമാറാനാവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. നടി അന്യ ടെയ്ലർ ജോയ് ആയിരുന്നു സീരീസിൽ കേന്ദ്ര കഥാപാത്രമായ ഫിക്ഷനൽ ചെസ് പ്ലെയർ ബേത് ഹാമൊനിനെ അവതരിപ്പിച്ചത്.
വാൾട്ടർ ടെവിസിന്റെ ഇതേ പേരിലുള്ള 1983ലെ നോവലിനെ അടിസ്ഥാനമാക്കിയാണ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. അനാഥയായ ഒരു പെൺകുട്ടി ലോകത്തെ ഏറ്റവും മികച്ച ചെസ് പ്ലെയർ ആയി മാറുന്നതാണ് സീരീസിന്റെ ഇതിവൃത്തം.
ന്യൂസ് ഡെസ്ക്