പനയ്ക്കപ്പാലം: തലപ്പുലം ഇഞ്ചോലിക്കാവ് നിവാസികളുടെ ദീർഘനാളത്തെ ആവശ്യത്തിന് സാക്ഷാൽക്കാരം. പനയ്ക്കപ്പാലത്തു നിന്നും തലപ്പുലം ഇഞ്ചോലിക്കാവ്, ഹരിജൻ വെൽഫെയർ സ്‌കൂൾ ഭാഗത്തേക്കുള്ള റോഡിന് പ്രവേശനം: ഇനി പാലാ - പൂഞ്ഞാർ ഹൈവേയിൽ നിന്നും നേരിട്ടാവും. പനയ്ക്കപ്പാലം വെയിറ്റിങ് ഷെഡിനു എതിർവശത്തു നിന്നും ഞള്ളമ്പുഴ കെട്ടിടത്തിനു സമീപത്തുകൂടി നിലവിലുള്ള തെക്കേടം ഞള്ളംപുഴ നടപ്പാത വീതി കൂട്ടിയാണ് ഇത് സാധ്യമാക്കിയത്. നിലവിൽ പ്ലാശനാൽ റോഡിൽ നിന്നും ആരംഭിക്കുന്ന റോഡിന് വീതി കുറവും കുത്തനെ കയറ്റവും വെള്ളപ്പൊക്ക ഭീഷണിയും ഉണ്ടായിരുന്നു. ഇതോടെ ഇതിനും പരിഹാരമായതായി നാട്ടുകാർ പറഞ്ഞു.

നടപ്പാത വീതി കൂട്ടിയുള്ള റോഡ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. യാത്രാ സൗകര്യങ്ങൾ പുരോഗതിയിലേയ്ക്കുള്ള ചുവടുവയ്‌പ്പാണെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, പഞ്ചായത്ത് മെമ്പർമാരായ ബിജു കെ കെ, സുരേഷ് പി കെ, ബ്ലോക്ക് മെമ്പർ മേഴ്‌സി മാത്യു, ആർ പ്രേംജി, അപ്പച്ചൻ മുതലക്കുഴി, ജെയിംസ് മാത്യു പൂവത്തുംങ്കൽ, തങ്കച്ചൻ, ജോയി വലിയമംഗലം, എൻ ടി ലൂക്കാ ഞള്ളംപുഴ തുടങ്ങിയവർ പങ്കെടുത്തു.

ഏറ്റവും പ്രായം കുറഞ്ഞ ഇലക്ഷൻ പ്രചാരകനെ കാണാൻ കേക്കുമായ് എംഎ‍ൽഎ

മേലുകാവ്: കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ഒന്നരവയസ്സുകാരന്റെ ആവേശം നിറഞ്ഞ കാത്തിരിപ്പിൽ മധുരവുമായി എംഎൽഎ എത്തി.ഇലക്ഷൻ പ്രചരണം നടക്കുമ്പോൾ സ്ഥാനാർത്ഥിയുടെ പ്രചരണ വാഹനം കടന്നു പോയതിന്റെ ആവേശത്തിൽ ആരാണ് പോകുന്നത് എന്ന ചോദ്യത്തിന് എൽവി മോൻ ഉച്ചത്തിൽ പല തവണ ആവേശത്തോടെ വിളിച്ചു പറഞ്ഞത് മാണി സി കാപ്പച്ചൻ എന്നായിരുന്നു.ഇലക്ഷൻ സമയത്ത് ഈ വീഡിയോ വൈറൽ ആയി. വാഹനത്തെ നോക്കി ആവേശത്തോടെ പേര് വിളിച്ചുപറഞ്ഞ കൊച്ചു 'വോട്ടറെ ' തേടി ജയിച്ച സ്ഥാനാർത്ഥി എംഎൽഎയായി മധുരവുമായി നേരിട്ട് വീട്ടുമുറ്റത്ത് എത്തി.

ഇലവീഴാപൂഞ്ചിറ റോഡ് നിർമ്മാണത്തിന്റെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായി മേലുകാവിൽ എത്തിയതായിരുന്നു എംഎൽഎ മാണി സി കാപ്പൻ.
തന്റെ വലിയ കൊച്ച് ഫാനിനെ നേരിട്ട് കാണണം എന്നുള്ള ആഗ്രഹത്തിൽ എംഎൽഎ എത്തിയത് വെറുംകയ്യോടെ ആയിരുന്നില്ല. രുചികരമായ കേക്ക് സമ്മാനിച്ച് എം എൽ എ കുഞ്ഞിനെ അനുഗ്രഹിച്ച് മടങ്ങി. അന്നത്തെ ഒന്നരവയസുകാരന് ഇന്ന് മൂന്ന് വയസ്സ് ഉണ്ട്. കുഞ്ഞു പ്രായത്തിൽ മനസ്സിൽ പ്രതിഷ്ഠിച്ച ജനനായകനെ അപ്രതീക്ഷിതമായി നേരിട്ട് കണ്ടപ്പോൾ എൽവിന് അത്ഭുതം.ആദ്യം കണ്ട ഭാവമേയില്ലായിരുന്നു.ചെറിയ ഞെട്ടലും. കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ എൽവിന് ഭയങ്കര സന്തോഷം.
മേലുകാവ് അറയ്ക്കത്തോട്ടത്തിൽ ബിനു - അഞ്ചു ദമ്പതികളുടെ ഇളയ മകനാണ് എൽവി