തിരുവാങ്കുളം:കെ റെയിൽ സിൽവർലൈൻ വിവിധ ജനകീയ സമിതിയുടെ മാമല യൂണിറ്റ് രൂപീകരിച്ചു. വാർഡ് മെമ്പർ അഡ്വക്കേറ്റ് ബിജു വി. ജോൺ അധ്യക്ഷത വഹിച്ച യോഗം സമര സമിതി ജില്ലാ പ്രസിഡണ്ട് വിനു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കെ റെയിൽ പദ്ധതിക്കുവേണ്ടി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യ ആഘാതപഠനം വെറും പ്രഹസനമാണെന്നും പദ്ധതി ബലംപ്രയോഗിച്ച് നടപ്പിലാക്കാൻ വേണ്ടിയുള്ള തന്ത്രങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന് സത്യസന്ധമായ ഒരു ഒരു സാമൂഹ്യ ആഘാത പഠനം നടത്താൻ കഴിയില്ല. . പദ്ധതി വേണോ വേണ്ടയോ എന്നതിനെ സംബന്ധിച്ച പഠനമല്ല ഇത്. പദ്ധതിക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയെടുക്കുവാനുള്ള തന്ത്രപരമായ നീക്കമാണ് ഇതിലൂടെ സർക്കാർ നടത്തുന്നത്. സർക്കാരിന്റെ ഈ വിവരശേഖരണ പരിപാടിയോട് ഒരു രീതിയിലും സഹകരിക്കില്ലെന്നാണ് സമിതി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമെന്നും വിനു കുര്യാക്കോസ് പറഞ്ഞു.

ജില്ലാകൺവീനർ സീ.കെ.ശിവദാസൻ മുഖ്യപ്രസംഗം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് സുനു പി ജോൺ , ജില്ലാ ജോയിൻ കൺവീനർ ഷിബു പീറ്റർ , ആന്റണി മോഹൻ , ജിബു വർഗീസ്, ദീപേഷ് എം.ആർ എന്നിവർ സംസാരിച്ചു.

രക്ഷാധികാരികൾ അഡ്വ: ബിജു വി. ജോൺ , ജോൺ സി.കെ.ആന്റണി മോഹൻ ചെയർമാനായുംവൈസ് ചെയർമാന്മാരായിജോണി ജേക്കബ്, ജോൺസൺ,വിസി വി. പുലത്ത് ,
കൺവീനർ മാരായി ജിബു വർഗീസ് ,ദീപേഷ് എം. ആർ , ജോയിൻ കൺവീനർമാർ ബെന്നി പെരുമ്പനാനി,ഷാജി ഞെളിയത്ത് ,എക്‌സി.അംഗങ്ങളായിവിനയൻ , തോമസ് മലയിൽ ഉൾപ്പെടെ 21 അംഗ യൂണിറ്റ് ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു.