- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; കണ്ണൂർ സർവ്വകലാശാല വിസിക്കെതിരെ നടപടി തേടി കെ.എസ്.യുവിന്റെ പരാതി കളക്ടർക്ക്

കണ്ണൂർ: കണ്ണൂർ ജില്ലാ കലക്ടറുടെ നിർദ്ദേശം ലംഘിച്ച് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്തിയ കണ്ണൂർ സർവ്വകലാശാല അധികൃതരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ജില്ലാ കലക്ടർക്ക് കത്ത് നൽകി.
വൈസ് ചാൻസലർ പ്രൊഫ: ഗോപിനാഥ് രവീന്ദ്രൻ, രജി ട്രാർ പ്രൊഫ: ജോബി കെ.ജോസ് ഡി എസ്.എസ് ഡോ: നബീന ബേബി എന്നിവർക്കെതിരെ എപ്പിഡമിക് ഡിസീസ് 202ഹ പ്രകാരം ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
കണ്ണൂർ ജില്ലയിലെ കോവിഡ് പ്രതിസന്ധി രൂക്ഷമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നത് മുൻനിർത്തി കണ്ണൂർ സർവ്വകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ നടക്കുന്ന യൂണിയൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുഹമ്മദ് ഷമ്മാസ് ജില്ലാ കലക്ടർക്ക് കത്ത് നൽകിയിരുന്നു. ജില്ലയെ ബി.കാറ്റഗറിയിൽ പെടുത്തിയതോടെ. തെരഞ്ഞെടുപ്പ് നിർത്തിവെക്കാൻ കലക്ടർ സർവകലാശാലയോട് നിർദ്ദേശിച്ചിരുന്നു. വീഴ്ച വരുത്തിയാൽ എപ്പിഡമിക് ഡിസീസ് ആക്ട് 20 21 പ്രകാരം നടപടിയെടുക്കുമെന്ന് കലക്ടർ വ്യക്തമാക്കിയിരുന്നു.


