ദോഹ: ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന് സ്വന്തം കെട്ടിടം നിർമ്മിക്കാൻ ഖത്തർ ഭരണകൂടം ഭൂമി അനുവദിച്ചു. വെസ്റ്റ് ബേയിലെ ഡിപ്ലോമാറ്റിക് മേഖലയിലാണ് എംബസിക്ക് ഭൂമി അനുവദിച്ചത്.
റിപ്പബ്ലിക് ദിന പ്രസംഗത്തിൽ അംബാസഡർ ഡോ. ദീപക് മിത്തൽ ആണ് ഇക്കാര്യം അറിയിച്ചത്.

കെട്ടിടത്തിന്റെ രൂപകൽപന ആരംഭിച്ചു. ഏറ്റവും മികച്ച സൗകര്യങ്ങൾ പുതിയ എംബസി മന്ദിരത്തിൽ ഉണ്ടാവുമെന്നും നിർമ്മാണം വളരെ വേഗത്തിൽ പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ദീപക് മിത്തൽ പറഞ്ഞു. പരമാവധി ആളുകളെ പങ്കെടുപ്പിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിക്കാനുള്ള സൗകര്യവും പുതിയ മന്ദിരത്തിൽ ഉണ്ടാവും.