- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച് മകൻ; പ്രതിമ തീർത്ത് മകനായി സ്മാരകം പണിത് അമ്മ: നാടിന് കാവലായി ബേസിൽ ടോപ്പോയുടെ പ്രതിമ
ന്യൂഡൽഹി: മാവോയിസ്റ്റ് ആക്രമണത്തിൽ രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച മകനായി സ്മാരകം പണിത് ഒരമ്മ. ഛത്തീസ്‌ഗഡിലെ ജഷ്പൂർ ജില്ലയിലെ പെർവ ആറ ഗ്രാമത്തിൽ വീരമൃത്യു വരിച്ച പൊലീസ് കോൺസ്റ്റബിൾ ബേസിൽ ടോപ്പോയുടെ ഓർമയ്ക്കായാണ് അമ്മ പ്രതിമ സ്ഥാപിച്ച് സ്മാരകം പണിതത്.
രക്തസാക്ഷിയായ മകന്റെ ഓർമ എന്നും ഗ്രാമത്തിൽ നിലകൊള്ളാനാണ് മാതാപിതാക്കൾ ഇത്തരമൊരു സ്മാരകം പണിതത്. 2007ൽ 26 വയസ്സുള്ളപ്പോഴാണ് ബേസിൽ ഛത്തീസ്‌ഗഢ് പൊലീസ് സേനയിൽ ചേരുന്നത്. 2011ൽ തന്റെ 30-ാം വയസ്സിലാണ് ബേസിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.
മകന് സ്മാരകം വേണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ ഒരുപാട് അഭ്യർത്ഥിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നീക്കങ്ങൾ ഒന്നുമുണ്ടായില്ല. പിന്നീട് മാതാപിതാക്കൾ സ്വന്തമായി ഭൂമി വാങ്ങി അവിടെ മകന്റെ പ്രതിമ സ്ഥാപിച്ച് സ്മാരകം പണിയുകയായിരുന്നു. തോക്കുമായി കാവൽ നിൽക്കുന്ന രൂപത്തിലാണ് മകന്റെ പ്രതിമ തീർത്തിരിക്കുന്നത്.
രാജ്യത്തിന്റെ പ്രധാന ദിവസങ്ങളിലും ഗ്രാമത്തിലെ ആഘോഷങ്ങളിലും പ്രത്യേക പരിപാടികളും സംഘടിപ്പിക്കാറുണ്ട്. പെൺകുട്ടികളും സ്ത്രീകളും കാവൽ നിൽക്കുന്ന ധീരന്റെ പ്രതിമയുടെ കയ്യിൽ രാഖി കെട്ടുന്നതും ഇവിടുത്തെ പതിവാണ് ഇപ്പോൾ.