- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓമിക്രോണിനേക്കാൾ വേഗത്തിൽ പടരുന്ന മറ്റൊരു വകഭേദം ഡെന്മാർക്കിൽ കണ്ടെത്തി; ന്യുസിലാൻഡിന്റെ തലതിരിഞ്ഞ നിയന്ത്രണത്താൽ ഗർഭിണിയായ മാധ്യമ പ്രവർത്തക അഭയം തേടിയത് താലിബാനു മുൻപിൽ; കോവിഡ് ആശങ്കകൾ ഇങ്ങനെ
നിയന്ത്രണങ്ങൾ ഒഴിവാക്കി ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ മറുഭാഗത്തുകൊറോണ വൈറസും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഓമിക്രോണിന് ജനിതകമാറ്റങ്ങൾ സംഭവിച്ചുണ്ടായ പുതിയ ഉപവകഭേദമായ ബി എ 2 വിന് ഓമിക്രോണിനേക്കാൾ ഒന്നരമടങ്ങ് വ്യാപനശേഷിയുണ്ടെന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ പറയുന്നത്. ഡെന്മാർക്കിൽ ഇപ്പോൾ ഏറ്റവും അധികം വ്യാപിക്കുന്ന ഈ പുതിയ വകഭേദം തന്റെ മുൻഗാമിയേക്കാൾ അപകടകാരിയാണെന്ന് സ്റ്റേറ്റെൻസ് സിറം ഇൻസ്റ്റിറ്റിയുട്ടും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, തന്റെ മുൻഗാമിയെ പോലെ തന്നെ താരതമ്യേന ദുർബലവുമാണ് ഈ പുതിയ വകഭേദം എന്നാണ് പ്രാഥമിക നിഗമനം. ബി എ 2 ബാധിച്ചയിടങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവൊന്നുംഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അമേരിക്കയിൽ പകുതിയിലേറെ സംസ്ഥാനങ്ങളിൽ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 127 പേരിൽ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നാണ് അമേരിക്കയിൽ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രൊട്ടക്ഷൻ പറയുന്നത്.
അതേസമയം ഇംഗ്ലണ്ടിൽ പുതിയതായി കോവിഡ് ബാധിക്കുന്നവരി 3.4 ശതമാനം പേരിൽ ഈ പുതിയ വകഭേദത്തെ കാണുന്നു എന്ന് യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസിയും റിപ്പോർട്ട് ചെയ്യുന്നു. ഓരോ ആഴ്‌ച്ചയിലും ഈ പുതിയ വകഭേദത്തിന്റെ വ്യാപനതോത് ഇരട്ടിയാവുകയണ്.. അതികം വൈകാതെ ഇത് പ്രമുഖ വകഭേദമായി മാറുമെന്നും അവർ പറയുന്നു.
ന്യുസിലാൻഡിന്റെ നിയന്ത്രണങ്ങൾ കാരണം ഗർഭിണിക്ക് താലിബാനെ അഭയം തേടേണ്ടി വന്നു
ന്യുസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡെൻ ആവശ്യത്തിലേറെ നിയന്ത്രണങ്ങളാണ് കോവിഡ് പ്രതിരോധം എന്ന പേരിൽ കൊണ്ടുവന്നിരിക്കുന്നത് എന്ന് നേരത്തേയും ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ ആരോപണത്തിന് അടിവരയിടുന്ന സംഭവമായിരുന്നു കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിൽ നടന്നത്. ന്യുസിലൻഡ് സ്വദേശിയായ ഒരു പത്രപ്രവർത്തക പുതിയ നിയന്ത്രണങ്ങൾ കാരണം അവരുടെ ജന്മനാട്ടിലേക്ക് പോകാൻ കഴിയാതെ വന്നതോടെ താലിബാന്റെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്.
ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റായ ഷാർലറ്റ് ബെൽസ്, കഴിഞ്ഞ സെപ്റ്റംബറിൽ ഗർഭിണിയാണെന്ന് തെളിഞ്ഞത് മുതൽ ന്യുസിലാൻഡിലേക്ക് മടങ്ങാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പറഞ്ഞത്. അതിനായി അഫ്ഗാനിസ്ഥാനിലെ ന്യുസിലാൻഡ് ഉദ്യോഗസ്ഥർക്ക് മുൻപിൽ 59-ൽ ഏറെ രേഖകളും സമർപ്പിച്ചതായി അവർ പറയുന്നു. ഗർഭിണിയായതിനാൽ അടിയന്തരമായി വീട്ടിൽ തിരിച്ചെത്തണമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ, അവരുടെ ആവശ്യങ്ങളെല്ലാം തള്ളപ്പെടുകയായിരുന്നു.
ഒരുകാലത്ത് താലിബാൻ ഭീകരരോട് പത്രസമ്മേളനങ്ങളിൽ ധീരമായ ചോദ്യങ്ങൾ ചോദിച്ച് വിറപ്പിച്ച പത്രപ്രവർത്തകയ്ക്ക് അവസാനം താലിബാന്റെ സഹായത്തിനായി അഭ്യർത്ഥിക്കേണ്ടി വന്നു. സ്ത്രീ ഭരിക്കുന്ന രാജ്യത്ത് സ്ത്രീകളുടെ യഥാർത്ഥ പ്രശ്നങ്ങൾക്ക് വിലയില്ലാതെ ആകുന്ന കാഴ്‌ച്ചയാണ് കാണുന്നത്. അഫ്ഗാനിലെ പ്രസവും ഒരു വധശിക്ഷയായേക്കാം എന്നാണ് ഷാർലെറ്റ് പറയുന്നത്. അത്യാവശ്യ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ പോലും കാര്യമായി ഇല്ലാത്ത അഫ്ഗാനിസ്ഥാനിൽ പ്രസവം നടത്തുക എന്നത് ഏറെ അപകടകരമായ കാര്യവുമാണ്.
താൻ ഒരു ന്യുസിലാൻഡ് പൗരയാണെന്നും ഗർഭിണി ആയി എന്നതാണോ താൻ ചെയ്ത തെറ്റെന്നുമാണ് ഷാർലറ്റ് ന്യുസിലാൻഡ് സർക്കാരിനോട് ചോദിക്കുന്നത്. ഇതുവരെ കേവലം 52 പേർ മാത്രമാണ് ന്യുസിലൻഡിൽ കോവിഡിന് കീഴടങ്ങി മരണമടഞ്ഞിട്ടുള്ളതെങ്കിലും കർശനമായ നിയന്ത്രണങ്ങളാണ് ജസിന്ത ആൻഡേഴ്സൺ ന്യുസിലൻഡിൽ നടപ്പിലാക്കുന്നത്. ലോക രാജ്യങ്ങൾ ഓരോന്നായി നിയന്ത്രണങ്ങളിൽ അയവു വരുത്തുമ്പോഴും ന്യുസിലാൻഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ