ജയ്പൂർ: രാജസ്ഥാനിലെ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തിൽ നാല് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. ജയ്പുരിന് സമീപം ജൻവ റാംഗഡിലാണ് അപകടമുണ്ടായത്. ടർപ്പന്റയിൻ ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്. നിലവിൽ തീ നിയന്ത്രണവിധേയമായിട്ടുണ്ട്.