- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
18 കാരിയെ ബലാത്സംഗം ചെയ്തും ക്രൂരമായി മർദ്ദിച്ചും മേസൺ ആനന്ദിച്ചു; ചോരയൊലിപ്പിച്ച ചിത്രങ്ങൾ പുറത്ത് വന്നതോടെ അറസ്റ്റ് ചെയ്ത് പൊലീസ്; പ്രീമിയർ ലീഗ് കളിക്കാരനെ സസ്പെൻഡ് ചെയ്ത് തലയൂരി മാഞ്ചസ്റ്റർ യുണൈറ്റഡ്; ഇംഗ്ലീഷ് ഫുട്ബോളിനെ പിടിച്ചുലച്ച കൊടും ക്രൂരതയുടെ കഥ
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം മേസൺ ഗ്രീൻവുഡ് തന്നെ ശാരീരികമായി മർദ്ദിച്ചെന്ന് ആരോപിച്ച് ചോരയൊലിപ്പിച്ചു നിൽക്കുന്ന സ്വന്തം ചിത്രങ്ങളുമായി കഴിഞ്ഞദിവസമാണ് ഹാരിയറ്റ് റോബ്സൺ എന്ന യുവതി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട യുവതി, മേസൺ തന്നെ അസഭ്യം പറഞ്ഞു എന്ന് വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പുകളും പുറത്തുവിട്ടിട്ടുണ്ട്. മേസൺ ഗ്രീൻവുഡിന്റെ മുൻ വനിതാ സുഹൃത്തുകൂടിയായ ഈ യുവതി പറയുന്നത് മേസന്റെ മർദ്ദനത്തിലാണ് തനിക്ക് പരിക്കേറ്റത് എന്നാണ്.
ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മേസൺ ഗ്രീൻവുഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു ഈ ഫുട്ബോൾ താരത്തെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം, പീഡനം തുടങ്ങിയ കുറ്റങ്ങൾക്കാണ് അറസ്റ്റ്. ഇപ്പോൾ ഈ 20 കാരനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസം ചിത്രങ്ങളും വീഡിയോയും പ്രചരിക്കാൻ തുടങ്ങിയതോടെ ഗ്രീൻവുഡിന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത് വന്നിരുന്നു. സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ ക്ലബ്ബ് അന്വേഷണം ആരംഭിച്ചതായി ക്ലബ്ബ് വക്താക്കൾ അറിയിച്ചിരുന്നു.
അതേസമയമ്മ് ആരോപണവുമായി രംഗത്തെത്തിയ ഹാരിയറ്റ് റോബ്സൺ എന്ന 18 കാരിയായ വിദ്യാർത്ഥിനിയെ പൊലീസുകാർ അവരുടെ വീട്ടിലെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇക്കാര്യത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു 20 കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പൊലീസ് വക്താവ് അറിയിച്ചു. ചെഷയറിലെ ബോഡോൺ വില്ലേജിലുള്ള ഗ്രീൻവുഡിന്റെ വീട്ടിൽ ഇന്നലെ ഫൊറൻസിക് വിദഗ്ദരും പരിശോധന നടത്തി.
പൊലീസ് അറസ്റ്റ് ചെയ്ത വാർത്ത പുറത്തുവരുന്നതിന് അല്പം മുൻപായി മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ മികച്ച കളിക്കാരനെ സസ്പെൻഡ് ചെയ്തു. ഒരു തരത്തിലുള്ള അക്രമവും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ക്ലബ്ബ് വക്തവ് പറഞ്ഞു. ഇയാളെ സസ്പെൻഡ് ചെയ്തതിനൊപ്പം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലബ്ബിൽ പരിശീലനമോ മത്സരങ്ങളോ ഉണ്ടാകില്ലെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു.
ഗ്രീൻവുഡിന്റെ അറസ്റ്റും സസ്പെൻഷനും ഏറ്റവുമധികം വിഷമത്തിലാഴ്‌ത്തിയിരിക്കുന്നത് സുപ്രസിദ്ധ സ്പോർട്ട്സ് ഷൂ നിർമ്മാതാക്കളായ നൈക്കിനെയാണ്. അവരുടെ ബ്രാൻഡ് അമ്പാസിഡറായിരുന്നു ഗ്രീൻവുഡ്. ഇപ്പോൾ ഉയർന്നു വരുന്ന ആരോപണങ്ങളിൽ കടുത്ത ആശങ്കയുണ്ടെന്നും അതിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ് കമ്പനി വക്താവ് പറഞ്ഞത്.
അതേസമയം, കടുത്ത ആരോപണങ്ങളുമായി എത്തിയ പോസ്റ്റുകൾ യുവതിയുടെ ഇൻസ്റ്റാഗ്രാമിൽ നിന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ അപ്രത്യക്ഷമാവുകയും ചെയ്തു. തന്റെ മകളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയിക്കുന്നു എന്നായിരുന്നു അവരുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്.
തന്റെ മകൾക്ക് സംഭവിച്ചകാര്യങ്ങളിൽ ഞെട്ടൽ പ്രകടിപ്പിച്ച അദ്ദേഹം ഇപ്പോൾ അവർ സുരക്ഷിതയാണെന്നും അറിയിച്ചിട്ടുണ്ട്. നിരവധി വനിതാ സംഘടനകളും സാമൂഹ്യ പ്രവർത്തകരും പൊലീസ് അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ