- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറബ് ഫാഷൻ വീക്ക്; സ്വർണവും വജ്രവും പതിപ്പിച്ച 40 കോടിയുടെ വസ്ത്രമണിഞ്ഞ് ഉർവശി റൗട്ടേല
റാംപിൽ വ്യത്യസ്തമായ വസ്ത്രങ്ങളുടെ പേരിൽ പ്രശസ്തയായ ബോളിവുഡ് താരമാണ് ഉർവശി റൗട്ടേല. ലക്ഷങ്ങൾ വിലയുള്ള വസ്ത്രങ്ങളുടെ പേരിലാണ ഉർവശി വാർത്തകളിൽ നിറയുന്നത്. ഇപ്പോഴിതാ അറബ് ഫാഷൻ വീക്കിൽ നിന്നുള്ള ഉർവശിയുടെ തകർപ്പൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. സ്വർണ വർണത്തിലുള്ള അതിമനോഹരമായ ഡ്രസ് ധരിച്ചാണ് ഉർവശി എത്തിയത്.
എന്നാൽ ഉർവശി ധരിച്ച വസ്ത്രത്തിന്റെ വില കേട്ടാൽ ആരും ഞെട്ടും. 40 കോടി രൂപയാണ് ഈ വസ്ത്രത്തിന്റെ വില. സ്വർണവും വജ്രവും പതിപ്പിച്ചതാണ് ഈ വസ്ത്രം. ക്ലിയോപാട്ര സ്‌റ്റൈലിൽ അവതരിച്ച ഉർവശിയുടെ ഔട്ട്ഫിറ്റിന്റെ വില ഞെട്ടിക്കുന്നതാണ് എന്നാണ് ആരാധകർ പറയുന്നത്. യഥാർഥ സ്വർണവും വജ്രവും കൊണ്ടാണ് ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നതെന്നും അതാണ് ഈ വിലയ്ക്കു പിന്നിൽ എന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വർണനിറത്താൽ തിളങ്ങുന്ന ഗൗണാണ് റാംപിൽ ഉർവശി ധരിച്ചത്. ബലൂൺ സ്ലീവുകളാണ് ഗൗണിന്റെ പ്രത്യേകത. ഇരുകാലുകൾക്കും മുകളിൽ നിന്ന് സ്ലിറ്റ് ആരംഭിക്കുന്ന ഡിസൈനാണ് ഗൗണിന്റേത്. സ്വർണയിഴകളാണ് ഗൗണിൽ നിറഞ്ഞുനിൽക്കുന്നത്. ഗൗണിനൊപ്പം ശ്രദ്ധിക്കപ്പെട്ടത് ഉർവശിയുടെ ശിരസ്സിലണിഞ്ഞ ആഭരണമാണ്. അതും യഥാർഥ സ്വർണത്താൽ നിർമ്മിച്ചതു തന്നെ. പ്രശസ്ത ബ്രാൻഡായ ഫുൺ അമാറ്റോയുടേതാണ് ഔട്ട്ഫിറ്റ്. അതേസമയം അറബ് ഫാഷൻ വീക്കിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ നടിയായതിന്റെ സന്തോഷം പങ്കുവച്ചാണ് ഉർവശി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഫാഷൻ വീക്കിന്റെ ഷോ സ്റ്റോപ്പറായിരുന്നു ഉർവശി.
അടുത്തിടെ ഒരു വിവാഹ വേദിയിൽ എത്തിയ ഉർവശിയുടെ ഔട്ട്ഫിറ്റും ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് അമ്പത്തിയഞ്ചു ലക്ഷം രൂപയുടെ കസ്റ്റം മെയ്ഡ് ?ഗോൾഡൻ സാരിയാണ് താരം ധരിച്ചിരുന്നത്. അതിനൊപ്പം അണിഞ്ഞതാകട്ടെ ഫറാ ഖാൻ അലി ഡിസൈൻ ചെയ്ത ഇരുപത്തിയെട്ടു ലക്ഷം രൂപയുടെ ആഭരണങ്ങളും.
ഏതാനും മാസങ്ങൾക്കു മുമ്പ് ഒരു ഫാഷൻ റാംപിനു വേണ്ടി ധരിച്ച ബാൾ ?ഗൗണും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് മൈക്കൽ സിൻകോ ഡിസൈൻ ചെയ്ത വസ്ത്രമാണ് ഉർവശി ധരിച്ചിരുന്നത്. ലാവെൻഡർ, പിങ്ക്, വൈറ്റ് നിറങ്ങളിലുള്ള ഫ്‌ളവർ പാറ്റേണുകളിലുള്ള വസ്ത്രത്തിന്റെ വില നാൽപതു ലക്ഷമായിരുന്നു.