മുംബൈ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി മുംബൈ. പാർക്കുകളിലും സ്പാകളിലും ബീച്ചുകളിലും ജനത്തിന് പ്രവേശിക്കാം. റസ്റ്ററന്റുകൾക്കും തിയറ്ററുകൾക്കും 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവർത്തിക്കാം. 200 പേരെ പരമാവധി ഉൾപ്പെടുത്തി കല്യാണങ്ങൾ നടത്താം.

'രാത്രി 11 മുതൽ പുലർച്ചെ 5 വരെ നഗരത്തിൽ ഏർപ്പെടുത്തിയ കർഫ്യു പിൻവലിച്ചു. നീന്തൽക്കുളങ്ങളിലും 50 ശതമാനം പേർക്കാണ് പ്രവേശനം. എന്നാൽ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ പരിധി ഉണ്ടാകില്ല'-മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു