കൊച്ചി: ബുധനാഴ്ച പുറപ്പെടേണ്ട എറണാകുളം - ലോകമാന്യതിലക് തുരന്തോ എക്സ്‌പ്രസ് റദ്ദാക്കി. ആറിനും സർവീസുണ്ടാകില്ല. ലോകമാന്യതിലക് എറണാകുളം തുരന്തോ 5,8 തിയതികളിൽ റദ്ദാക്കി. ലോകമാന്യതിലക് കൊച്ചുവേളി എക്സ്‌പ്രസ് 5ന് സർവീസുണ്ടാകില്ല. കൊച്ചുവേളിലോകമാന്യതിലക് എക്സ്‌പ്രസ് 7നും റദ്ദാക്കി.

അതേസമയം, 3,4,5,6 തിയതികളിൽ പുറപ്പെടുന്ന തിരുവനന്തപുരംലോകമാന്യതിലക് നേത്രാവതി എക്സ്‌പ്രസ് പനവേലിൽ യാത്ര അവസാനിപ്പിക്കും. 5,6,7,8 തിയതികളിൽ തിരുവനന്തപുരത്തേക്കുള്ള േനത്രാവതി, പനവേലിൽ നിന്നു യാത്ര തുടങ്ങും. 6നുള്ള കൊച്ചുവേളിലോകമാന്യതിലക് എക്സ്‌പ്രസും പനവേലിൽ യാത്ര അവസാനിപ്പിക്കും. 7നുള്ള ലോകമാന്യതിലക്‌കൊച്ചുവേളി ട്രെയിൻ പനവേലിൽ നിന്നു പുറപ്പെടും.