- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ മാരക മയക്കുമരുന്നുമായി യുവവ്യാപാരി പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് രണ്ട് ഗ്രാം എംഡിഎംഎ

കണ്ണൂർ: കണ്ണൂർ നഗരത്തിൽ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവവ്യാപാരി പിടിയിൽ. കണ്ണൂർ നഗരത്തിലെ ഒരു വ്യാപാരസ്ഥാപനത്തിന്റെ പാർട്ണറായ തലശേരി ചക്യത്ത്മുക്ക് സ്വദേശി റമീസാ(32)ണ് ഇന്ന് വൈകുന്നേരം പിടിയിലായത്.
ഇയാളിൽ നിന്നും ഏകദേശം പന്ത്രണ്ടായിരം രൂപ പൊതുവിപണിയിൽ വിലയുള്ള രണ്ടുഗ്രാം എം.ഡി. എം. എയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ സി. ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ പിടികൂടിയത്.
സ്ഥിരമായി എം.ഡി. എം. എ ഉപയോഗിക്കുന്ന റമീസ് വിൽപ്പനയും നടത്തിവരുന്നതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റമീസിനെ വ്യാഴാഴ്‌ച്ച കോടതിയിൽ ഹാജരാക്കും. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് സി. ഐ ശ്രീജിത്ത് കോടേരി അറിയിച്ചു. പരിശോധനയിൽ എസ്. ഐരാജീവൻ സിറ്റി പൊലിസ്‌കമ്മിഷണർ ആർ. ഇളങ്കോവിന്റെ കീഴിലുള്ള ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ റാഫി, മഹിജൻ,മിഥുൻ, അജിത്ത് എന്നിവരും പങ്കെടുത്തു.


