കുടിവെള്ളം, കൃഷി, ഉൽപ്പാദനം, അടിസ്ഥാനവികസനം തുടങ്ങി സമസ്ത മേഖലയേയും ഉൾക്കൊണ്ട് , എല്ലാ വിഭാഗം ജനങ്ങളിലേക്കും വികസനമെത്തിച്ച് രാജ്യത്തെ സ്വയം പര്യാപ്തതയിൽ എത്തിക്കാൻ ദിശാബോധത്തോടെയുള്ള ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്നും, 60 കൊല്ലം രാജ്യം ഭരിച്ചുമുടിച്ച് അരാജകത്വത്തിലും കടക്കെണിയിലും ആക്കിയവരിൽ നിന്നും മോചിപ്പിച്ച് കേവലം 7 വർഷം കൊണ്ട് ഭാരതത്തെ സ്വയം പര്യാപ്തമാക്കി ലോകത്തിന്റെ നെറുകയിൽ എത്തിക്കുവാൻ നരേന്ദ്ര മോദിക്ക് സാധിച്ചുവെന്നും ബിജെപി. സംസ്ഥാന സെക്രട്ടറി കരമന ജയൻ പറഞ്ഞു.

സർവ്വകാല റെക്കോഡോടെ തൊഴിലുറപ്പു പദ്ധതിയുടെ വിഹിതം വർദ്ധിപ്പിച്ചതും നെല്ലിന് താങ്ങുവില ഏർപ്പെടുത്തിയതും , പ്രധാനമന്ത്രി ആവാസ് യോജന വഴി 80 ലക്ഷം വീടുകൾ നിർമ്മിക്കുന്നതും സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി 50 വർഷത്തേക്ക് പലിശരഹിതമായ സഹായം പ്രഖ്യാപിച്ചതുമെല്ലാം കേരളത്തിന് നേട്ടമാണ്. 400 ഓളം വന്ദേ ഭാരത് ട്രെയിനുകൾ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചതിൽ കേരളത്തിന് അനുകൂലമായി കൊണ്ടുവരാൻ ബിജെപി സംസ്ഥാന നേതൃത്വത്തിന് സാധിക്കും, ഇതോടെ കേരളത്തെ കടക്കെണിയിലാക്കി പരിസ്ഥിതിയെ നശിപ്പിക്കുന്ന കെ-റയിൽ - സിൽവർ ലൈൻ പദ്ധതി തന്നെ അപ്രസക്തമായി.

ആത്മനിർഭരതയിലേക്ക് രാജ്യത്തെ നയിക്കുന്ന ബജറ്റ് ലോകരാജ്യങ്ങൾക്ക് ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടു തന്നെ മാറ്റിക്കളഞ്ഞു. കോൺഗ്രസ്സും - സിപിഎമ്മും പിന്തുടർന്നു വന്ന പരമ്പരാഗത വോട്ടു ബാങ്ക് ബജറ്റിൽ നിന്നും തികച്ചും വ്യത്യസ്തമായി യാഥാർഥ്യബോധത്തോടെ രാഷ്ട്രപുരോഗതി ലക്ഷ്യമാക്കിയുള്ളതാണ് ഈ ബജറ്റ് എന്നതു തന്നെയാണ് സിപിഎമ്മും കോൺഗ്രസ്സും ഇതിനെ വിമർശിക്കുന്നതിന്റെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയ സാമ്പത്തിക വ്യവസ്ഥ - പ്രധാനമന്ത്രിയുടെ പ്രവർത്തകരോടുള്ള പ്രഭാഷണ പരിപാടി ജില്ലയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ്എം വിഗോപകുമാർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി . വിമൽ രവീന്ദ്രൻ, ജില്ലാ ഉപാധ്യക്ഷൻ പി.കെ. വാസുദേവൻ, ജില്ലാ സെക്രട്ടറി. ജി. വിനോദ് കുമാർ ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് . കെ.പ്രദീപ്, . ജില്ലാ സെൽ കോഡിനേറ്റർ അരുൺ അനിരുദ്ധൻ, നിയോജക മണ്ഡലം പ്രസിഡണ്ട്മാരായ ബാബുരാജ് , സുബാഷ് തകഴി, വിനോദ് നീലം പേരൂർ , മറ്റു ഭാരവാഹികളായ ജി. മോഹനൻ, ഡി.ജി. സാരഥി, ശരത് പ്രകാശ്, അനിൽകുമാർ, കൗൺസിലർമാരായ മനു ഉപേന്ദ്രൻ, സുമ എന്നിവർ സംസാരിച്ചു.