കേരളത്തിലെ ടെക്കികളിലെ സർഗ്ഗ പ്രതിഭകളെ കണ്ടെത്തുന്നതിനായി കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി നടത്തുന്ന #സൃഷ്ടി സാഹിത്യോത്സവത്തിന്റെ ഏട്ടാമത് എഡിഷൻ #സൃഷ്ടി2021 വോട്ടിങ് ആരംഭിച്ചു. ഈ കോവിഡ് പ്രതിസന്ധിയുടെ കാലത്തും എഴുത്തും വരയും ഒക്കെ ചേർത്ത് പിടിക്കാൻ പ്രതിധ്വനി നടത്തിയ സൃഷ്ടിക്ക് ആവേശകരമായ സ്വീകരണം ആണ് ഐ ടി ജീവനക്കാരിൽ നിന്നും ഉണ്ടായത്. കേരളത്തിലെ ഐ ടി ജീവനക്കാർക്കിടയിലെ മികച്ച എഴുത്തുകാരെ കണ്ടെത്തുന്നതിന് പ്രതിധ്വനി നടത്തുന്ന സൃഷ്ടിയുടെ ഈ പതിപ്പിലും നിങ്ങൾക്ക് അവസരം ഉണ്ട്. രചനകൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്

https://prathidhwani.org/srishti/2021

നൂറിലധികം ഐ ടി കമ്പനികളിൽ നിന്നായി ഐ ടി ജീവനക്കാരുടെ തിരഞ്ഞെടുത്ത 183 രചനകളാണ് വോട്ടിങ്ങിനായി ഉള്ളത്

മലയാളം ചെറുകഥ - 64
മലയാളം കവിത - 38
മലയാളം ആർട്ടിക്കിൾ - 09

ഇംഗ്ലീഷ് ചെറുകഥ - 25
ഇംഗ്ലീഷ് കവിത - 38
ഇംഗ്ലീഷ് ആർട്ടിക്കിൾ - 09

കലാ - സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തികൾ അടങ്ങിയ ഒരു വിദഗ്ധ ജൂറിയും രചനകൾ വിലയിരുത്തുന്നുണ്ട്. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനങ്ങൾക്ക് കാഷ് പ്രൈസും സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. പോയ വർഷങ്ങളിൽ പ്രതിധ്വനി സംഘടിപ്പിച്ച സൃഷ്ടി കലാ സാഹിത്യ ഉത്സവത്തിന് ടെക്കികളിൽ നിന്നും ആവേശോജ്ജ്വലമായ പ്രതികരണമാണുണ്ടായിരുന്നത്. മലയാള സാഹിത്യത്തിലെ മഹാരഥന്മാരായ ൃ വി. മധുസൂദനൻ നായർ 2014 ലും സുഭാഷ് ചന്ദ്രൻ 2015 ലും ഏഴാച്ചേരി രാമചന്ദ്രൻ 2016 ലും ബെന്യാമിൻ 2017 ലും കുരീപ്പുഴ ശ്രീകുമാർ, കെ ആർ മീര 2018 ലുംസന്തോഷ് എച്ചിക്കാനം 2019 ലും സച്ചിദാനന്ദൻ 2020 ലും മുഖ്യാതിഥികളായി വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്യുകയുണ്ടായി. ടെക്കികളുടെ മൂവ്വായിരത്തിലധികം രചനകൾ ആണ് ഇതുവരെ സൃഷിടിയിൽ മാറ്റുരയ്ക്കപ്പെട്ടത്

കൂടുതൽ വിവരങ്ങൾക്ക്:

വിപിൻ രാജ് ( കൺവീനർ , സൃഷ്ടി 2021) - 99610 97234
സുബിൻ ( ജോയിന്റ് കൺവീനർ, കൊച്ചി ) - 94963 41215