- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദീപശിഖയേന്തുന്നത് ഗൽവാനിൽ ചൈനീസ് നീക്കം നയിച്ച ലിബറേഷൻ ആർമി കമാൻഡർ; ബെയ്ജിങ് ഒളിമ്പിക്സ് ഉദ്ഘാടന-സമാപന ചടങ്ങുകൾ ഇന്ത്യ ബഹിഷ്‌കരിക്കും
ന്യൂഡൽഹി: 2022 ബെയ്ജിങ് ഒളിമ്പിക്സിലെ ഉദ്ഘാടന-സമാപന ചടങ്ങുകൾ ഇന്ത്യ ബഹിഷ്‌കരിക്കും. ചടങ്ങുകളിൽ ഇന്ത്യയുടെ അംബാസിഡർ പങ്കെടുക്കില്ല. ഇന്ത്യക്കെതിരെ ഗൽവാനിൽ ചൈനീസ് നീക്കം നയിച്ച ക്വി ഫാബോയെദീപശിഖാവാഹകനായി നിശ്ചയിച്ചതിലാണ് ഇന്ത്യയുടെ പ്രതിഷേധം. ഇന്ത്യൻ സൈനികരെ അപമാനിച്ചയാളെ ആദരിക്കുന്ന ചൈനീസ് നിലപാട് അംഗീകരിക്കില്ല എന്ന നിലപാടിലാണ് രാജ്യം.
ഇന്ത്യയും ചൈനയും തമ്മിൽ ഗാൽവാനിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ചൈനയുടെ ലിബറേഷൻ ആർമി കമാൻഡർ ക്വി ഫബാവോ ദീപശിഖയേന്തുന്നതിനെത്തുടർന്നാണ് ഇന്ത്യ ചടങ്ങ് ബഹിഷ്‌കരിച്ചത്. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ അരിന്ദം ബഗ്ജിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
ശീതകാല ഒളിംപിക്‌സിന്റെ ദീപശിഖാ പ്രയാണത്തിൽ ഗൽവാൻ സംഘർഷത്തിൽ പരിക്കേറ്റ സൈനിക കമാൻഡർ ക്വി ഫാബോയെ പങ്കെടുപ്പിക്കുകയായിരുന്നു ചൈന. ഇതിലൂടെ ചൈന ശീതകാല ഒളിംപിക്‌സിനെ രാഷ്ട്രീയവൽക്കരിച്ചു എന്നാണ് ഇന്ത്യയുടെ നിലപാട്. കോവിഡ് ആശങ്കകൾക്കിടെ വെള്ളിയാഴ്ചയാണ് ശീതകാല ഒളിംപിക്‌സിന് ചൈനയിൽ തിരി തെളിയുക. ഗൽവാൻ സംഘർഷത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഫാബോക്ക് ചൈനയിൽ ഹീറോ പരിവേഷം ലഭിച്ചിരുന്നുവെന്ന് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസ് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.
ക്വി ഫബാവോ ദീപശിഖയേന്തുന്ന വാർത്ത പുറത്തായതോടെ അമേരിക്കയും ചൈനയ്ക്കെതിരേ രംഗത്തെത്തിയിരുന്നു. വളരെ മോശം തീരുമാനം എന്നാണ് അമേരിക്ക ഇതിനോട് പ്രതികരിച്ചത്.
2020ൽ ലഡാക്കിലെ ഗൽവാനിൽ നടന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ ചൈനീസ് കമാൻഡറായ ക്വി ഫാബോയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരും നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കെങ്കിലും ചൈനയുടെ ഭാഗത്ത് കൂടുതൽ ആൾനാശമുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 38 ചൈനീസ് സൈനികരെങ്കിലും സംഘർഷത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്നാണ് റിപ്പോർട്ട്.
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സിൻജിയാങ് മിലിട്ടറി റെജിമെന്റൽ കമാൻഡറാണ് ക്വി ഫബാവോ. 2020 ജൂൺ 15 ന് ഗാൽവാലെ ഏറ്റുമുട്ടലിൽ പരിക്കേറ്റ ഫബാവോ നാലുതവണ ഒളിമ്പിക്സ് സ്വർണം നേടിയ ചൈനയുടെ വാങ് മെങ്ങിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങിയാണ് ചടങ്ങിന് നേതൃത്വം നൽകുക. ഗ്ലോബൽ ടൈംസാണ് ഈ വാർത്ത പുറത്തുവിട്ടത്.




