- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഴപ്പിലങ്ങാട് യുവാവ് വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; പൊലീസ് അന്വേഷണമാരംഭിച്ചു

X
എടക്കാട്: മുഴപ്പിലങ്ങാട് യുവാവിനെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുഴപ്പിലങ്ങാട് ജവാൻ റോഡിൽ ബൈത്തുൽ ഉമ്മറിൽ ഹിബാനെ(24)യാണ് വീട്ടിലെ ഏണിമുറിയിൽ ഇന്നലെ രാവിലെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം എടക്കാട് പൊലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തെ കുറിച്ചു കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയുകയുള്ളുവെന്ന് പൊലീസ്അറിയിച്ചു. പ്രവാസിയായ അബ്ദുൽ ഷുക്കൂറിന്റെയും ഷിജിറത്തിന്റെയും മകനാണ് ഹിബാൻ
Next Story


