അഭിനയം പഠിക്കാൻ മാളവിക ജയറാം. പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റർ നടത്തിയ അഭിനയക്കളരിയിലാണ് മാളവികാ ജയറാം പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങൾ മാളവിക തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. മാളവിക സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണോ എന്നാണ് ആരാധകരുടെ സംശയം.

 
 
 
View this post on Instagram

A post shared by Chakki (@malavika.jayaram)

'മെച്ചപ്പെട്ടിട്ടുണ്ട്... യഥാർത്ഥത്തിൽ അല്ല' എന്ന അടിക്കുറിപ്പോടെ മാളവിക പങ്കുവച്ച ചിത്രങ്ങൾ വൈറലായി. തെന്നിന്ത്യയിലെ യുവതാരങ്ങൾക്കൊപ്പമാണ് മാളവിക അഭിനയക്കളരിയിൽ പങ്കെടുത്തത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ദേവ് മോഹൻ, തെലുങ്കു താരം നിഹാരിക കോണിഡേല, മോഡൽ ശ്രുതി തുളി, നടൻ സൗരഭ് ഗോയൽ തുടങ്ങിയവരും മാളവികയ്‌ക്കൊപ്പം അഭിനയക്കളരിയിലുണ്ടായിരുന്നു.

 
 
 
View this post on Instagram

A post shared by Chakki (@malavika.jayaram)

സഹോദരൻ കാളിദാസൻ അഭിനയത്തിൽ സജീവമായപ്പോൾ ആരാധകർ തിരഞ്ഞത് എന്നാകും മാളവിക സിനിമയിലെത്തുക എന്നായിരുന്നു. എന്നാൽ സ്‌പോർട്‌സിനോടാണ് തനിക്കെന്നും പ്രിയം എന്ന നിലപാടിലായിരുന്നു മാളവിക. ഈയടുത്തുകൊച്ചിയിൽ നടന്ന വനിതാ സെലിബ്രിറ്റി ഫുട്‌ബോൾ ലീഗിൽ മാളവിക പങ്കെടുക്കാനെത്തിയിരുന്നു. താൽപര്യം സ്‌പോർട്‌സിനോടാണെങ്കിലും സിനിമയോട് 'നോ' പറയില്ലെന്ന് മാളവിക അന്ന് വ്യക്തിമാക്കിയിരുന്നു.