തിരുവനന്തപുരം: മോഹൻലാൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന 'ആറാട്ടി'ന്റെ ട്രെയ്‌ലർ പുറത്തെത്തി. 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. നെയ്യാറ്റിൻകര ഗോപനായാണ് മോഹൻലാൽ എത്തുന്നത്.

ഒരു മാസ് മോഹൻലാൽ ചിത്രത്തിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്ന ഘടകങ്ങളെല്ലാം ചേർന്നതാണ് ചിത്രമെന്ന് ട്രെയ്‌ലർ പറയുന്നു. പഞ്ച് ഡയലോഗുകളും ഫൈറ്റ് സീക്വൻസുകളും ചാരുതയോടെ പകർത്തിയിട്ടുണ്ട് ബി ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

വിജയരാഘവൻ, സായ് കുമാർ, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, കൊച്ചുപ്രേമൻ, പ്രശാന്ത് അലക്‌സാണ്ടർ, അശ്വിൻ, ലുക്മാൻ, അനൂപ് ഡേവിസ്, രവികുമാർ, ഗരുഡ റാം, പ്രഭാകർ, ശ്രദ്ധ ശ്രീനാഥ്, രചന നാരായണൻകുട്ടി, സ്വാസിക, മാളവിക മേനോൻ, നേഹ സക്‌സേന, സീത തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലേത്. വിജയ് ഉലകനാഥ് ആണ് ഛായാഗ്രഹണം. എഡിറ്റിങ് ഷമീർ മുഹമ്മദ്, സംഗീതം രാഹുൽ രാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയൻ കൃഷ്ണ, ആക്ഷൻ കൊറിയോഗ്രഫി അനിൽ അരശ്, കെ രവി വർമ്മ, എ വിജയ്, സുപ്രീം സുന്ദർ.