മണിപാൽ: ട്രോളബാഗിൽ കാമുകിയെ ഒളിപ്പിച്ച് ഹോസ്റ്റലിനകത്തേക്ക് കടത്താൻ ശ്രമിച്ച എൻജിനീയറിങ് വിദ്യാർത്ഥി കെയർടേക്കറുടെ പിടിയിൽ. മണിപ്പാലിലെ എഞ്ചിനീയറിങ് കോളേജിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മറ്റൊരു വിദ്യാർത്ഥിയാണ് ഇവരുടെ പദ്ധതി പൊളിച്ചത്.

അസാധാരണ ഭാരമുള്ള ട്രോളി ബാഗ് പരിശോധിക്കണമെന്ന് കെയർ ടേക്കറോട് വിദ്യാർത്ഥി ആവശ്യപ്പെട്ടു. അസ്വാഭാവികത തോന്നിയ വാർഡൻ ഇത്രയും വലിയ ട്രോളി ബാഗിലെന്താണെന്ന് ചോദിച്ചു. ഓൺലൈൻ വഴി ബുക്ക് ചെയ്ത സാധനങ്ങളെന്നായിരുന്നു വിദ്യാർത്ഥിയുടെ മറുപടി.

എന്നാൽ സംശയം തോന്നിയ കെയർടേക്കർ ബാഗ് തുറക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ബാഗ് തുറക്കാൻ വിദ്യാർത്ഥി ആദ്യം വിസ്സമ്മതിച്ചു. ബാഗ് തുറന്നപ്പോൾ അതേ കോളേജിലെ വിദ്യാർത്ഥിയും നർത്തകിയുമായ പെൺകുട്ടി ബാഗിൽ ചുരുണ്ടുകൂടി ഇരിക്കുന്നത് കണ്ടു. സംഭവത്തിന് പിന്നാലെ ഇരുവരെയും ഹോസ്റ്റലിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇവരെ കോളേജ് അധികൃതർ വീട്ടിലേക്ക് തിരിച്ചയച്ചു. 

ബാഗ് തുറക്കുമ്പോൾ പെൺകുട്ടി പുറത്തേക്ക് വരുന്നതിന്റെയടക്കം സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.