- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് കേസുകൾ കുറഞ്ഞു; കർണാടകയിൽ കൂടുതൽ ഇളവ്; തിയറ്ററുകളും ജിമ്മുകളും പൂർണ തോതിൽ പ്രവർത്തിക്കാം
ബംഗളൂരു: കോവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് കർണാടകയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. മുഴുവൻ കപാസിറ്റിയോട് കൂടി ജിമ്മുകളും നീന്തൽ കുളങ്ങളും തിയറ്ററുകളും യോഗാ കേന്ദ്രങ്ങളും പ്രവർത്തിക്കാൻ അനുമതി നൽകി.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നിലവിൽ കർണാടകയിൽ ടിപിആർ 11.7 ശതമാനമാണ്. ദിവസങ്ങൾക്ക് മുൻപ് 27.2 ശതമാനമായിരുന്നു ടിപിആർ. ഇതാണ് 11.7 ശതമാനമായി കുറഞ്ഞത്.
നേരത്തെ പകുതി പേരെ മാത്രം പ്രവേശിപ്പിച്ച് പ്രവർത്തനം നടത്താനായിരുന്നു അനുമതി ഉണ്ടായിരുന്നത്. ഇതാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് പൂർണ തോതിൽ പ്രവർത്തിക്കാൻ അനുമതി നൽകുന്ന തരത്തിൽ ഭേദഗതി ചെയ്തത്. തിയറ്ററിൽ ഉൾപ്പെടെ പ്രവേശിക്കുന്നവർ രണ്ടു ഡോസ് വാക്സിൻ എടുത്തവരായിരിക്കണം. നേരത്തെ നൈറ്റ് കർഫ്യൂ ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്ന മറ്റു നിയന്ത്രണങ്ങൾ നീക്കിയിരുന്നു.




