- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്തരത്തിൽ ഒരാൾക്കും മക്കളെ നഷ്ടപ്പെടാൻ ഇടയാകരുത്; നീതി തേടി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി അനുഗ്രഹിന്റെ കുടുംബം

കണ്ണൂർ:പൂണെയിൽ ലോൺ ആപ്പിന്റെ തട്ടിപ്പിനിരയായി ജീവനൊടുക്കേണ്ടി വന്ന അണ്ടലൂർ സ്വദേശി അനുഗ്രഹിന്റെ കുടുംബം നീതി തേടി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ മുൻപാകെയെത്തി.മഹാരാഷ്ട്ര പൊലിസ് കേസ് അന്വേഷണം കാര്യക്ഷമമായി നടത്തുന്നില്ലെന്നും ഈക്കാര്യത്തിൽകണ്ണൂർ പൊലിസ് ഇടപെടണമെന്നുമാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോവിന് പരാതി നൽകി.
ഇത്തരത്തിൽ ഒരു അനുഭവം ഇനി ആർക്കും ഉണ്ടാകരുത്. അതിനാൽ ആസാൻ ആപ്പുകൾ പോലുള്ള ചതിക്കുഴികൾ നിറഞ്ഞ ആപ്പുകൾക്ക് മേൽ നിയന്ത്രണം കൊണ്ടുവരണം. ഇത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും അനുഗ്രഹിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുമാണ് കുടുംബാംഗങ്ങൾ എസ്‌പിയുടെ മുൻപാകെ പരാതിയുമായെത്തിയത്. തങ്ങൾക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ഡിജി.പിക്കും പരാതി നൽകുമെന്നും ഇവർ അറിയിച്ചു.
ഇത്തരം ലോൺ ആപ്പിന്റെ ജില്ലയിലെ ചാനൽ മാധ്യമപ്രവർത്തകനും ഒരു വർഷം മുൻപ് കുടുങ്ങിയിരുന്നു. മാധ്യമ പ്രവർത്തകന്റെ ഫോൺ ഹാക്ക് ചെയ്ത് കോൺടാക്ടിലുള്ളവർക്കെല്ലാം അദ്ദേഹത്തെ മോശമായി ചിത്രീകരിച്ച് സന്ദേശങ്ങളും അയച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കടക്കമാണ് ഈ സന്ദേശം ലഭിച്ചത്. ആപ്പിനെതിരെ പരാതി നൽകിയെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല. ഇനിയും ഇത്തരത്തിൽ ഒരാളും ചതിക്കുഴിയിൽ കുടുങ്ങാതിരിക്കാൻ സർക്കാരും ഇടപെടണം.
മൊബൈൽ ആപ്പിന്റെ ചതിക്കുഴിയിൽപ്പെട്ട് പൂണയിൽ ജീവനൊടുക്കിയ ധർമടം അണ്ടല്ലൂരെ അനുഗ്രഹിന്റെ മരണത്തിൽ മഹാരാഷ്ട്ര പൊലിസ് കാര്യക്ഷമമായി കേസ് അന്വേഷണം നടത്തുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ഇത്തരത്തിൽ ഇനി ഒരു മാതാപിതാക്കൾക്കും മക്കളെ നഷ്ടപ്പെടാൻ ഇടവരുത്തരുതെന്ന് അനുഗ്രഹിന്റെ കുടുംബം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.


