- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുവൈത്തിൽ അഞ്ച് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ
കുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ച് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു. ആരോഗ്യമന്ത്രാലയം വിദഗ്ദ സമിതി നടത്തിയ പഠന റിപ്പോർട്ട് അനുസരിച്ചാണ് അഞ്ച് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ നൽകാൻ തീരുമാനിച്ചത്.
രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കുട്ടികൾക്കും വാക്‌സിനേഷൻ നൽകുന്നതാണെന്നും കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇതിനകം 15,000 കുട്ടികൾക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയ വിദഗ്ദ്ധ സമിതി അംഗം ഡോ. മുഹമ്മദ് അൽ-ഗുനൈം പറഞ്ഞു.
ഏഴ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള കുട്ടികളും കൊറോണ അണുബാധയ്ക്കും അണുബാധ പകരുന്നതിനും ഇരയാകുന്നുണ്ട്. എന്നാൽ ഭൂരിഭാഗം കുട്ടികളും രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story




