ബോളിവുഡ് താരം ഫർഹാൻ അക്തർ വീണ്ടും വിവാഹിതനാകുന്നു. ഇന്ത്യൻ-ഓസ്‌ട്രേലിയൻ ഗായികയും മോഡലുമായ ഷിബാനി ദണ്ഡേക്കറാണ് ഫർഹാന്റെ വധു. ഫെബ്രുവരി 21ന് മുംബൈയിൽ വച്ചാണ് ഇരുവരുടേയും വിവാഹം. ഫർഹാന്റെ പിതാവും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറാണ് വിവാഹ വാർത്ത സ്ഥിരീകരിച്ചത്.

ഫർഹാനും ഷിബാനിയും വിവാഹിതരാകുന്നു. വെഡിങ് പ്ലാനിങ് കമ്പനിയാണ് വിവാഹചുമതല ഏറ്റെടുത്തിരിക്കുന്നത്. അതിഥികളെ ക്ഷണിച്ചു തുടങ്ങിയിട്ടില്ല. കോവിഡ് കാലമായതിനാൽ വളരെ ലളിതമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും ഷിബാനിയെ ഇഷ്ടമാണ്. ഷിബാനി കുടുംബത്തിന്റെ ഭാഗമാവുന്നതിൽ സന്തോഷം- ജാവേദ് അക്തർ പറഞ്ഞു.

വിവാഹ മോചിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഫർഹാൻ അക്തർ. അധുന അമ്പാനി അക്തറുമായി 2017 ലാണ് ഫർഹാൻ വിവാഹ മോചിതനാകുന്നത്. ശാക്യ അക്തർ, അകിര അക്തർ എന്നിവരാണ് മക്കൾ.