രോഗ്യ രംഗത്തെ മുനണി പോരാളികളായ എൻ.എച്ച് എം ജീവനക്കാരുടെ
ഇ.എസ്‌ഐ ആനുകൂല്യം നിർത്താലുക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായ് പ്രതിഷേധ സമരം സംഘടിപ്പിച്ചു.

തിരുവനന്തപുരം ഇ.എസ്‌ഐ ഡയറക്ടറേറ്റിന്റെ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരംഎൻ.എച്ച്. എം എംപ്ലോയീസ് ഫെഡറേഷൻ (സിഐ.റ്റി.യു) സംസ്ഥാന പ്രസിഡന്റ് യു.പി.ജോസഫ് ഉത്ഘാടനം ചെയ്തു. സി. പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്. പുഷ്പലത, എൻ.എച്ച് .എം.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി മീര നായർ എൻ.എച്ച് .എം.ഇ.എഫ് സംസ്ഥാനവൈസ് പ്രസിഡന്റ് റ്റി.എൻ പ്രശാന്ത് ,എൻ.എച്ച് എം.ഇ.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആർ. ലെനിൻ, പ്രസിഡന്റ് ആർ.പ്രനൂജ് തുടങ്ങിയവർ സംസാരിച്ചു.