കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ 54-)മത്തെ ഓൺലൈൻ ബാച്ച് മന്ത്രി ജെ. ചിഞ്ചു റാണി (കേരള മൃഗസംരക്ഷണം, ക്ഷീര വികസനം, പാൽ സഹകരണ സംഘങ്ങൾ, മൃഗശാലകൾ, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി മന്ത്രി) ഉദ്ഘാടനം ചെയ്തു. ബിന്ദു സരസ്വതി ഭായ് (സീനിയർ ഇവാലുയേറ്റർ ) അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷിജിന കെ കെ (54-)മത്തെ ബാച്ച് ഫാക്കൾട്ടി ) സ്വാഗതമർപ്പിച്ച് സംസാരിച്ചു.

ബാബാ അലക്‌സാണ്ടർ (ഗ്ലോബൽ ഗുഡ്വിൽ അംബാസിഡർ, എൻ സി ഡി സി മാസ്റ്റർ ട്രെയിനർ) മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ പ്രമീള കുമാരി (എൻ സി ഡി സി ഫാക്കൾട്ടി ) ആശംസ അർപ്പിച്ചു. ആധുനികവും ശാസ്ത്രീയവുമായ ശിശുവിദ്യാഭ്യാസ രീതി പ്രചരിപ്പിക്കുന്നതിന് എൻസിഡിസിക്ക് കഴിഞ്ഞിട്ടുണ്ട് അതുപോലെ കോവിഡ് കാരണം പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികളെ കൈപിടിച്ച് കയറ്റാൻ എൻസിഡിസിക്ക് സാധിക്കുമെന്ന് ആശംസിച്ചുകൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.എൻസിഡിസി 2022 പ്രൊമ്റ്റനെസ്സ് വർഷമായി ആചരിക്കുന്നത് മന്ത്രി ഔപചാരികമായി പ്രഖ്യാപിക്കുകയും ചെയ്തു ഒരു മണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ ഷീജ (എൻ സി ഡി സി ട്രെയിനി ടീച്ചർ ) നന്ദി അർപ്പിച്ചതോടെ സമാപിച്ചു. ബാച്ചിലേക്ക് അപേക്ഷകൾ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് 9846808283 വെബ്‌സൈറ്റ് https://ncdconline.org
ഫേസ്‌ബുക് ലൈവ് ലിങ്ക് https://www.facebook.com/ncdconline/videos/463687195246693/