- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗോഡൗണിൽ നിന്ന് എൽഇഡി ടിവികൾ കടത്തി; വെയർഹൗസ് മാനേജർ അറസ്റ്റിൽ; മോഷ്ടിച്ച ടിവികൾ കണ്ടെത്തി
ജയ്പൂർ: ഗോഡൗണിൽ നിന്ന് എൽഇഡി ടിവികൾ മോഷ്ടിച്ച സംഭവത്തിൽ സ്ഥാപനത്തിലെ വെയർഹൗസ് മാനേജർ അറസ്റ്റിൽ. 590 ടിവികളാണ് ഇയാൾ ഗോഡൗണിൽ നിന്ന് കടത്തിയത്. സംഭവം. 39 കാരനായ നാഗൗർ സ്വദേശിയായ ദിനേശ് ചിറ്റ്‌ലംഗിയ എന്നയാളാണ് പൊലീസ് പിടിയിലായത്.
ചൊവ്വാഴ്ചയാണ് കമൽ തോഷ്‌നിവാൾ എന്നയാൾ തന്റെ ഗോഡൗണിൽ നിന്ന് 590 എൽഇഡി ടിവികൾ മോഷണം പോയതായി പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കമ്പനിയുടെ ബില്ലിങ് സംവിധാനം പരിശോധിച്ചപ്പോൾ എസ്എസ് ഇലക്ട്രോണിക്‌സിന്റെ പേരിൽ നൽകിയ രണ്ട് ഇ-വേ ബില്ലുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
പരാതിക്കാരന്റെ കമ്പനിയുടെ മാനേജർ ഈ രണ്ട് ബില്ലുകൾ നൽകുകയും രണ്ട് ട്രക്കുകളിലായി 590 എൽഇഡി ടിവികൾ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്തതായി കണ്ടെത്തി. പൊലീസ് സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യുകയും എൽഇഡി ടിവികൾ അടങ്ങിയ ട്രക്കുകൾ കണ്ടെത്തുകയും ചെയ്തു. ദിനേശിന്റെ ഫോൺ ട്രാക്ക് ചെയ്താണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച ടിവികളെല്ലാം വസന്ത് കുഞ്ച് എൻക്ലേവിലെ വാടക സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിൽ, തന്റെ പേരിൽ നാഗൗറിൽ എസ്എസ് ഇലക്ട്രോണിക്‌സ് എന്ന കട നടത്തുന്നുണ്ടെന്ന് ദിനേശ് വെളിപ്പെടുത്തി.
സാധനങ്ങളുടെ ലഭ്യതക്കുറവ് കാരണം തന്റെ ബിസിനസ്സ് നന്നായി നടക്കുന്നില്ലെന്ന് കണ്ടതോടെയാണ് പരാതിക്കാരന്റെ ഗോഡൗണിൽ നിന്ന് ടിവികൾ മോഷ്ടിച്ചതെന്നും ദിനേശ് ചോദ്യംചെയ്യലിൽ വ്യക്തമാക്കി.




