മുംബൈ: അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ലതാ മങ്കേഷ്‌ക്കറെ കാണുന്നതിനായി സഹോദരി ആശാ ഭോസ്ലെ ആശുപത്രിയിലെത്തി. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് ലത മങ്കേഷ്‌ക്കർ. ആശയെക്കൂടാതെ സംവിധായകൻ മധുർ ഭണ്ഡാർക്കർ, സുപ്രിയ സുലെ, രശ്മി താക്കറേ എന്നിവരും ലതയെ സന്ദർശിച്ചു.

റിപ്പോർട്ടുകൾ പ്രകാരം ലതാ മങ്കേഷ്‌ക്കറിന്റെ നില അതീവ ഗുരുതരമാണ്. ഇക്കഴിഞ്ഞ ജനുവരി 11നാണ് കോവിഡ് ബാധയെ തുടർന്ന് ലത മങ്കേഷ്‌ക്കറെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ന്യൂമോണിയയും ബാധിച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുവെന്ന വാർത്തകൾക്കിടയിലാണ് വീണ്ടും ഗുരുതരാവസ്ഥയിലായതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചത്.