ന്യൂഡൽഹി: മെട്രോ റെയിൽ സ്റ്റേഷനിൽ മൊബൈൽ ഫോൺ നോക്കി നടക്കുന്നതിനിടെ മെട്രോ ട്രാക്കിൽ വീണ് യാത്രക്കാരന് പരിക്ക്. യാത്രക്കാരൻ വീഴുന്നതിന്റ വീഡിയോ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഡൽഹി ഷഹ്ദാര മെട്രോ സ്റ്റേഷനിലാണ് സംഭവം. ഫോണിൽ നോക്കി മുന്നോട്ടു നടക്കുന്നതിനിടെ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതിനിടെ ഇയാൾ ട്രാക്കിൽ വീഴുകയായിരുന്നു.

ട്രാക്കിൽ വീണ ഉടനെ യാത്രക്കാരും ഉദ്യോഗസ്ഥരും ഉറക്കെ ബഹളം വച്ചെങ്കിലും കാലിന് പരിക്കേറ്റ യാത്രക്കാരന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ട്രാക്കിൽ ഇറങ്ങി ഇയാളെ പ്ലാറ്റ്ഫോമിലേക്ക് കയറ്റുകയായിരുന്നു.

58 കാരനായ ഷൈലേന്ദർ മേത്ത എന്ന യാത്രക്കാരനാണ് ട്രാക്കിൽ വീണത്. ഇയാൾക്ക് കാലിന് നിസാര പരിക്കേറ്റതായി സിഐഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.