- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിസിനസുകാരനെ ഫ്ളാറ്റിലെത്തിച്ച് മയക്കിക്കിടത്തി നഗ്‌ന ചിത്രങ്ങളും വിഡിയോകളും പകർത്തി; ഭീഷണിപ്പെടുത്തി പലപ്പോഴായി തട്ടിയെടുത്തത് 38 ലക്ഷം രൂപ; വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവതിക്കെതിരെ പരാതിയുമായി മലപ്പുറം സ്വദേശി: യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
കാക്കനാട്: മലപ്പുറം സ്വദേശിയായ ബിസിനസുകാരനെ ഹണിട്രാപ്പിൽപ്പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കാക്കനാട്ടെ എൻജിഒ ക്വാർട്ടേഴ്‌സിനു സമീപം പാലച്ചുവട് എംഐആർ ഫ്‌ളാറ്റിൽ താമസിക്കുന്ന ഷിജിമോളെ (34) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വരാപ്പുഴ പെൺവാണിഭ കേസിലും പ്രതിയാണ് ഷിജി. ബിസിനസുകാരനെ കെണിയിൽപ്പെടുത്തിയ ഷിജി കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിലാണ് 38 ലക്ഷം രൂപ തട്ടിയെടുത്തത്. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഇയാൾ പരാതിയുമായി എത്തിയത്.
സുഹൃത്തു വഴിയാണ് ഈ ബിസിനസുകാരൻ ഷിജിയെ പരിചയപ്പെട്ടത്. ഷിജി ക്ഷണിച്ചത് അനുസരിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ ഷിജിയുടെ ഫ്‌ളാറ്റിലെത്തിയ ബിസിനസുകാരനെ ശീതളപാനീയത്തിൽ ലഹരി ചേർത്തു മയക്കിക്കിടത്തി നഗ്‌ന ചിത്രങ്ങളും വിഡിയോകളും എടുത്തു കെണിയിൽപെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവ സമൂഹ മാധ്യമങ്ങളിൽ ഇടുമെന്നു ഭീഷണിപ്പെടുത്തി ഷിജി പണം ആവശ്യപ്പെട്ടു. സെപ്റ്റംബർ ആദ്യ ആഴ്ച മുതൽ അടുത്ത കാലം വരെ വിവിധ ഘട്ടങ്ങളിലായി 38 ലക്ഷം രൂപ ഷിജി തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണി തുടർന്നപ്പോഴാണ് ബിസിനസുകാരൻ പൊലീസിനെ സമീപിച്ചത്.
ആറ് വർഷം മുൻപു സുഹൃത്തിനൊപ്പം എറണാകുളത്തു വന്നപ്പോഴാണ് സുഹൃത്തിന്റെ പരിചയക്കാരിയെന്ന നിലയിൽ ബിസിനസുകാരൻ ഷിജിയുടെ ഫ്‌ളാറ്റിൽ പോയത്. പിന്നീടു ഷിജി ഇടയ്ക്കിടെ ബിസിനസുകാരനെ ഫോണിൽ വിളിക്കാറുണ്ടായിരുന്നു. ഫോണിലൂടെ ക്ഷണിച്ചതനുസരിച്ചാണു കഴിഞ്ഞ സെപ്റ്റംബറിൽ ഫ്‌ളാറ്റിലെത്തിയത്. ഇവിടെ നിന്നു മടങ്ങി രണ്ടു ദിവസത്തിനു ശേഷമാണ് ഷിജി ബിസിനസുകാരനെ വിളിച്ചു തന്റെ കൈവശം നഗ്‌നദൃശ്യങ്ങളടങ്ങിയ വിഡിയോ ഉണ്ടെന്ന് അറിയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ