പടപ്പറമ്പ : മീഡിയവൺ സംപ്രേഷണ വിലക്ക് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് കെ.പി.എ മജീദ് എംഎ‍ൽഎ പറഞ്ഞു. പടപ്പറമ്പ പൗരാവലി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിഷേധ സംഗമം ജമാഅത്തെ ഇസ്ലാമി പടപ്പറമ്പ ഏരിയ പ്രസിഡന്റ് ഒ.പി.അസൈനാർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മങ്കട മണ്ഡലം സെക്രട്ടറി ഫാറൂഖ് മക്കരപ്പറമ്പ, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഹാരിസ് ബാബു, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, എസ്‌ഐ.ഒ ചെറുകുളമ്പ യൂണിറ്റ് സെക്രട്ടറി ഷമീം അഹ്‌സൻ എം ടി, വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ബാരി, റീഫാത്ത് പാങ്ങ്, സയ്നുദീൻ ചെറുകുളമ്പ, തുടങ്ങിയവർ പൗരാവലി പടപ്പറമ്പ ഏരിയ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകി