- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു; ക്രൂരത, സ്‌കൂൾ കലോത്സവത്തിനിടെ കുളിമുറിയിൽ വച്ച്; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണി; 32കാരൻ പൊന്നാനിയിൽ അറസ്റ്റിൽ
മലപ്പുറം: സ്‌കൂൾ കലോത്സവത്തിനിടെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഘം ചെയ്തന്ന കേസിൽ യുവാവ് അറസ്റ്റിൽ. പോക്സോ ഉൾപ്പടെയുള്ള കേസുകൾ ചുമത്തിയാണ് പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കൽ നൗഫലിനെ അറസ്റ്റ് ചെയ്തത്. യുവാവ് ലഹരിക്കടിമയാണെന്നും പൊലീസ് പറഞ്ഞു.
ഒന്നര വർഷം മുമ്പ് പൊന്നാനി താലൂക്കിലെ സ്‌കൂൾ കലോത്സവ ദിവസം മുഖം കഴുകാനെത്തിയ പെൺകുട്ടിയെ കുളിപ്പുരയിൽ ഒളിഞ്ഞിരുന്ന പ്രതി ബലാത്കാരമായി പിടിച്ചുവെച്ച് ബലാത്സംഘം ചെയ്യുകയായിരുന്നു. ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇതിനിടെ പ്രതിയിൽ നിന്നും കുതറിമാറിയ പെൺകുട്ടി പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.
മാനസികമായി തകർന്ന കുട്ടിക്ക് അടുത്തിടെ പ്രതി മൊബൈൽ ദൃശ്യങ്ങൾ അയച്ചു നൽകി. ഇതോടെ ഉറക്കം നഷ്ടമായ കുട്ടിയെ സ്‌കൂൾ അധികൃതർ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ മരക്കടവ് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ സഹോദരൻ ലഹരി ഉപയോഗം മൂലമാണ് മരണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ യാത്രക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇയാൾക്ക് ഇത്തരത്തിലുള്ള സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊന്നാനി സി ഐ വിനോദ് വലിയാറ്റൂർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ