- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ആരോപണ വിധേയൻ; മദ്യപിച്ച് വാഹനം ഓടിച്ചതിലും നടപടി നേരിട്ടയാൾ; ഇടത് അദ്ധ്യാപക യൂണിയൻ നേതാവിനെ പരീക്ഷ കൺട്രോളറാക്കാൻ നിയമങ്ങൾ കാറ്റിൽ പറത്തി; നിയമനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുള്ള ഡോ. ഗോഡ്വിൻ സാംരാജിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാക്കി സാമൂഹ്യ മാധ്യമങ്ങൾ
കോഴിക്കോട്: വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ആരോപണ വിധേയനാകുകയും മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട ഒരു കേസിൽ നിയമ നടപടി നേരിടുകയും ചെയ്ത അദ്ധ്യാപകനെ പരീക്ഷാ കൺട്രോളറാക്കിയ കാലിക്കറ്റ് സർവ്വകലാശാല നടപടി ചർച്ചയാക്കി സാമൂഹ്യ മാധ്യമങ്ങൾ.
സർവകലാശാല പരീക്ഷ കൺട്രോളറായി നിയമിതനായതിന്റെ ആഹ്ലാദം പങ്കുവച്ചുകൊണ്ട് ഡോ. ഗോഡ്വിൻ സാംരാജ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറില്ലിലെ വരികളാണ് ചർച്ചായകുന്നത്. സുപ്രധാന ചുമതലയിൽ നിയോഗിക്കപ്പെടുന്ന അദ്ധ്യാപകന്റെ ഭാഷാ പരിചയം അടക്കമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്നത്.
ഫേസ്‌ബുക്കിൽ പങ്കുവച്ച ഇംഗ്ലീഷിൽ എഴുതിയ കുറിപ്പിൽ ഉടനീളം തെറ്റുകൾ കടന്നുകൂടിയതാണ് വിമർശനത്തിന് വഴിവച്ചിരിക്കുന്നത്. ഇംഗ്ലീഷിലുള്ള അദ്ധ്യാപകന്റെ അപാരമായ പാണ്ഡിത്യം ഈ പോസ്റ്റിൽ നിന്നും വ്യക്തമാണ് എന്ന വിമർശനമാണ് ഉയരുന്നത്. ഇംഗ്ലീഷ് സാഹിത്യം പഠിച്ച് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ഒരു ഗതികേട്. എസ് എഫ് ഐയുടെ എന്ത് നെറികേടിയും കലാലയത്തിൽ ഒത്താശ ചെയ്തുകൊടുത്തിരുന്ന ഈ സിപിഎം കാരനു പാർട്ടി കൊടുത്ത ഉപകാര സ്മരണയാണ് സ്ഥാനലബ്ദിയെന്ന് വിമർശിക്കുന്നു.
ഇയാൾ ഈ പോസ്റ്റിൽ ഇരിക്കുമ്പോൾ നല്ല രീതിയിൽ പഠിച്ചു പരീക്ഷ എഴുതുന്ന കുട്ടികളുടെ ഒക്കെ ഭാവി എന്താകും എന്ന ചോദ്യമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. നിരവധി പേരാണ് ഡോ. ഗോഡ്വിൻ സാംരാജ് കുറിപ്പിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.
പരീക്ഷക്ക് അവസരം കിട്ടാത്തതിനെ തുടർന്ന് മലബാർ ക്രിസ്റ്റ്യൻ കോളേജിലെ പഞ്ചാബ് സ്വദേശിയായ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിലെ ആരോപണ വിധേയനായ അദ്ധ്യാപകനാണ് ഗോഡ്‌വിൻ സാംരാജ്. മലബാർ ക്രിസ്റ്റ്യൻ കോളേജിലെ മുൻ പ്രിൻസിപ്പൽ ഗോഡ്‌വിൻ സാമ്രാജിനെതിരെ കടുത്ത ആരോപണങ്ങൾ നിലനിൽക്കെ കാലിക്കറ്റ് സർവകലാശാല പരീക്ഷ കൺട്രോളറാക്കാൻ നടത്തിയ നീക്കങ്ങൾ കടുത്ത വിമർശനത്തിന് വഴിവച്ചിരുന്നു.
വിദ്യാർത്ഥിയുടെ മരണത്തിൽ കോളേജ് അധികൃതർക്ക് വീഴ്‌ച്ച സംഭവിച്ചെന്ന് പ്രാഥമിക കണ്ടെത്തലുണ്ടായിരുന്നു. എന്നാൽ ചരിത്രാധ്യാപകനായിരുന്ന ഗോഡ്‌വിൻ സാംരാജിനെതിരെ അന്ന് നടപടിയെടുക്കാതെ നീക്കികൊണ്ടു പോകുകയാണുണ്ടായത്. ആരോപണങ്ങൾ നിലനിൽക്കെ ഗോഡ്‌വിൻ സാംരാജിനെ പരീക്ഷാ കൺട്രോളറാക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു.
ഇടത് അദ്ധ്യാപക യൂണിയൻ നേതാവാണ് ഗോഡ്‌വിൻ. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട ഒരു കേസിൽ അദ്ധ്യാപകന് എതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. ഗോഡ്‌വിൻ സാംരാജിനെ പരീക്ഷാ കൺട്രോളറാക്കാൻ തീരുമാനിച്ചതിന് എതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.
വിദ്യാർത്ഥിയുടെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് മദ്യപിച്ച് വാഹരം ഓടിച്ചെന്ന കേസും അദ്ധ്യാപകന് എതിരെ എടുത്തത്. മദ്യപിച്ച് വാഹനം ഓടിച്ച കേസ് ഹൈക്കോടതി തള്ളിയിരുന്നില്ല. പകരം വീണ്ടും പ്രതിയുടെ വാദം കേൾക്കാൻ കേസ് റീ ഓപ്പൺ ചെയ്യുകയാണ് ഉണ്ടായത്.
സർക്കാർ സർവീസുകളിൽ പ്രവേശിക്കുന്ന ജീവനക്കാർ ക്രിമിനൽ കേസുകളിൽ പ്രതിയാണോ ്എന്നത് ഉൾപ്പെടെ കണ്ടെത്താൻ പൊലീസ് വേരിഫിക്കേഷൻ നിലവിലുണ്ട് എന്നിരിക്കെയാണ് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി നിലവിൽ കേസുള്ള, വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ അദ്ധ്യാപകനെ സുപ്രധാന തസ്തികയിൽ നിയമനം നൽകിയത്.
കാലിക്കറ്റ് സർവകലാശാലാ സെനറ്റ്, സിൻഡിക്കേറ്റംഗമായും പഠന ബോർഡംഗമായും പ്രവർത്തിച്ചിട്ടുള്ള ഗോഡ്വിൻ അക്കാദമിക് കൗൺസിൽ അംഗമായിരിക്കെയാണ് പരീക്ഷ കൺട്രോളറായി നിയമിതനായത്. പരീക്ഷാ കൺട്രോളർ ഡോ. സി.സി. ബാബുവിന്റെ കാലാവധി പൂർത്തിയായതോടെയാണ് ഗോഡ്വിന്റെ നിയമനം.
മറുനാടന് മലയാളി ബ്യൂറോ