- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹദിവസം രാവിലെ തൂങ്ങി മരിച്ചത് നവവധു; 30കാരി കെട്ടിത്തൂങ്ങിയത് കുളിച്ചു വരാമെന്നു പറഞ്ഞ് കിടപ്പുമുറിയിൽ കയറി വാതിൽ അടച്ച ശേഷം: നഴ്‌സിങ് വിദ്യാർത്ഥിനിയായ മേഘയുടെ മരണം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി വിവാഹം നടക്കാനിരിക്കെ
കോഴിക്കോട്: വിവാഹദിവസം രാവിലെ ജീവനൊടുക്കി നവവധു. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) കിടപ്പു മുറിയിൽ കയറി തൂങ്ങി മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നഴ്‌സിങ് വിദ്യാർത്ഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി ഇന്നലെ നടത്താൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായിരുന്നു. എന്നാൽ രാവിലെ മുറിയിൽ കയറി വാതിലടച്ച യുവതി കെട്ടി തൂങ്ങി മരിക്കുക ആയിരുന്നു.
വധൂഗൃഹത്തിലാണ് സംഭവം നടന്നത്. വിവാഹത്തിനായി മണ്ഡപം അടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. രാവിലെ ബ്യൂട്ടീഷ്യനെത്തിയപ്പോൾ, കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ കിടപ്പുമുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. കുറേ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ ശുചിമുറിയിലെ ചില്ല് പൊട്ടിച്ചു നോക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല. തുടർന്നു കിടപ്പുമുറിയിലെ ജനൽചില്ല് തകർത്തു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്.
ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. അസ്വാഭാവിക മരണത്തിനു ചേവായൂർ പൊലീസ് കേസെടുത്തു. അമ്മ: സുനില. സഹോദരൻ: ആകാശ്.
മറുനാടന് മലയാളി ബ്യൂറോ