- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിൽ 1704 പേർക്ക് കൂടി കോവിഡ്; ഈ വർഷത്തെ ഏറ്റവും താഴ്ന്ന കോവിഡ് നിരക്ക്
അബുദാബി: യുഎഇയിൽ 1704 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,992 പേരാണ് രോഗമുക്തരായത് പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞതിന് പുറമെ രോഗമുക്തരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തേക്കാൾ വർദ്ധിച്ചുവെന്നതും ആശ്വാസകരമാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,73,298 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 8,59,361 പേർക്ക് യുഎഇയിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,86,642 പേർ ഇതിനോടകം തന്നെ രോഗമുക്തരായി. 2,265 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് 70,454 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.




